ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മുന്തിരി. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും. പല രോഗങ്ങളില്‍ നിന്നും രക്ഷിക്കാനുളള കഴിവും മുന്തിരിക്കുണ്ട്. എന്നാൽ, മുന്തിരി ചിലർ ദീർഘനേരം വെള്ളത്തിലിട്ടതിന് ശേഷം കഴിക്കുന്നതായി കാണാറുണ്ട്. മറ്റുചിലരാകട്ടെ വാങ്ങിയശേഷം വെറുതെ ഒന്ന് കഴുകി മാത്രമാണ് ഉപയോഗിക്കുക.
യഥാര്‍ത്ഥത്തില്‍ മുന്തിരി ഉള്‍പ്പെടെയുള്ള പഴങ്ങള്‍ വെള്ളത്തില്‍ മുക്കിവയ്‌ക്കേണ്ടതുണ്ടോ? ഈ സംശയം പലർക്കും ഉണ്ടാകാറുണ്ട്. മുന്തിരി മാത്രമല്ല, മാങ്ങ, പപ്പായ, ആപ്പിള്‍, പിയര്‍- ഇവയെല്ലാം കുറച്ച് മണിക്കൂര്‍ വെള്ളത്തില്‍ മുക്കിവച്ച ശേഷം കഴിക്കുന്നതാണ് ഉത്തമമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
ഇത്തരം പഴങ്ങളിൽ കീടനാശിനികൾ ധാരാളമായി ഉപയോഗിക്കാറുണ്ട്. ഈ കീടനാശിനികൾ ഒരു മനുഷ്യന്റെ ആരോഗ്യത്തെ മുഴുവനായി നശിപ്പിച്ചേക്കാം. ഒന്നോ രണ്ടോ തവണ കഴുകിയത് കൊണ്ട് മാത്രം മാരകമായ കീടനാശിനിയുടെ അവശിഷ്ടങ്ങള്‍ പഴങ്ങളില്‍ നിന്ന് പോകണമെന്നില്ല. അതിനാല്‍ തന്നെ, വെള്ളത്തില്‍ മുക്കിവച്ച ശേഷം പിന്നീട് കഴിക്കുന്നതാണ് നല്ലത്.
Post Your Comments