KozhikodeLatest NewsKeralaNattuvarthaNews

ലോ​റിക​ൾ​ക്ക് ഇ​ട​യി​ലേ​ക്ക് ബസിടിച്ച് ക​യ​റി അ​പ​ക​ടം : നിരവധി പേർക്ക് പരിക്ക്

കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നും താ​മ​ര​ശേ​രി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഐ​ശ്വ​ര്യ എ​ന്ന ബ​സാ​ണ് ലോ​റിക​ൾ​ക്ക് ഇ​ട​യി​ലേ​ക്ക് ഇടിച്ചു ക​യ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

താ​മ​ര​ശേ​രി: ബസ് ലോ​റിക​ൾ​ക്ക് ഇ​ട​യി​ലേ​ക്ക് ഇടിച്ച് ക​യ​റി അ​പ​ക​ടം. കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നും താ​മ​ര​ശേ​രി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഐ​ശ്വ​ര്യ എ​ന്ന ബ​സാ​ണ് ലോ​റിക​ൾ​ക്ക് ഇ​ട​യി​ലേ​ക്ക് ഇടിച്ചു ക​യ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

താ​മ​ര​ശേ​രി ബാ​ലു​ശേ​രി റോ​ഡി​ൽ ചു​ങ്കം ബി​ഷപ് ഹൗ​സി​ന് സ​മീ​പം ആണ് അപകടം നടന്നത്. ആ​ദ്യം ബ​സ് ടി​പ്പ​റി​ന് ഇ​ടി​ക്കു​ക​യും പി​ന്നീ​ട് നി​യ​ന്ത്ര​ണം വി​ട്ട് ടോ​റ​സ് ലോ​റി​ക്കും പി​ക്ക​പ്പി​നും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ശ്രീലങ്കയിൽ പൊതുമുതൽ നശിപ്പിക്കുന്നവരെയും കൊള്ളക്കാരെയും കണ്ടാലുടന്‍ വെടി വെക്കാൻ ഉത്തരവ്

അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ഞ്ചു പേ​ർ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും, ഏ​താ​നും പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ തേ​ടി. എന്നാൽ, ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button