Latest NewsInternational

ശ്രീലങ്കയിൽ പൊതുമുതൽ നശിപ്പിക്കുന്നവരെയും കൊള്ളക്കാരെയും കണ്ടാലുടന്‍ വെടി വെക്കാൻ ഉത്തരവ്

പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ കൊളംബോയിലെ തെരുവുകളില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു.

കൊളംബോ: ജനകീയ പ്രക്ഷോഭം തുടരുന്ന ശ്രീലങ്കയില്‍ പ്രതിഷേധക്കാരെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്. പൊതുമുതല്‍ നശിപ്പിക്കുന്നവരേയും കൊള്ളക്കാരെയും കണ്ടാലുടന്‍ വെടിവച്ചിടാനാണ് പ്രതിരോധമന്ത്രിയുടെ ഉത്തരവ്. ഭരണപക്ഷ എംപി അടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ കോടികളുടെ പൊതുമുതലാണ് ചാരമായത് എന്നാണ് റിപ്പോര്‍ട്ട്. പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ കൊളംബോയിലെ തെരുവുകളില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു.

രാജ്യത്ത് കര്‍ഫ്യൂ ബുധനാഴ്ച വരെ നീട്ടി. അതേസമയം, രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജ്യം വിടുന്നതു തടയാനുള്ള ശ്രമത്തിലാണ് പ്രക്ഷോഭകര്‍. ഇതിനിടെ, മഹിന്ദ രജപക്‌സെ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയിലേക്ക് കടന്നു എന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്ന് കൊളംബോയിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ അറിയിച്ചു.

ശ്രീലങ്കയിലെ നിരവധി നേതാക്കള്‍ ഇന്ത്യയില്‍ അഭയം തേടിയെന്ന പ്രചരണം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തി ഹൈ കമ്മീഷന്‍ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. ശ്രീലങ്കന്‍ മുന്‍പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ ട്രിങ്കോമാലിയിലേക്ക് കടന്നെന്നാണ് വിവരം. പ്രതിഷേധക്കാര്‍ ഭരണകക്ഷി നേതാക്കളുടെ വീടുകള്‍ കത്തിച്ചുള്‍പ്പടെ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് നേതാക്കളുടെ പലായനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button