കൊളസ്ട്രോൾ കുറയ്ക്കാൻ കഠിനമായ വ്യയാമമുറകൾ ശീലിയ്ക്കുന്നവർ ഒരുപാടാണ്. എന്നാൽ, ആയുർവ്വേദത്തിലൂടെ തന്നെ കൊളസ്ട്രോളിന് നമുക്ക് കടിഞ്ഞാണിടാം.
കരളിലെ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടിയാണ് അപകടകരമായ രീതിയിൽ കൊളസ്ട്രോൾ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ, കൊളസ്ട്രോളിനെ ചെറുക്കാൻ എന്തൊക്കെ മാർഗ്ഗങ്ങളാണ് ആയുർവ്വേദത്തിൽ ഉള്ളതെന്നു നോക്കാം.
കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും മുന്നിലുള്ളതും വെളുത്തുള്ളിയാണ്. ദിവസവും രണ്ടോ മൂന്നോ വെളുത്തുള്ളി അല്ലി കഴിച്ചാൽ കൊളസ്ട്രോളിനെ ഒരു പരിധി വരെ മാറ്റി നിർത്താം. ആയുർവ്വേദ കടകളിൽ ലഭ്യമാണ് ഗുഗ്ഗുലു, ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ഏറ്റവും നല്ലതാണ് ഗുഗ്ഗുലു.
തുളസിയുടെ മഹത്വം പറഞ്ഞാൽ തീരില്ല. എന്നാൽ, കൊളസ്ട്രോൾ കുറയ്ക്കുന്നതിന് പലപ്പോഴും തുളസി നൽകുന്ന ഗുണം വളരെ വലുതാണ്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
Leave a Comment