Latest NewsKeralaNews

തൃശ്ശൂര്‍ പൂരത്തിനിടെ ആനയിടഞ്ഞത് പരിഭ്രാന്തിക്കിടയാക്കി

 

 

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ ആന ഇടഞ്ഞു. കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആനയെ പെട്ടന്ന് തന്നെ തളയ്ക്കാൻ കഴിഞ്ഞെന്നും സ്ഥലത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു. എലിഫന്റ് ടാസ്‌ക് ഫോഴ്‌സെത്തിയാണ് ആനയെ തളച്ചത്.

നെയ്തലക്കാവിലമ്മ തുറക്കുന്ന തെക്കേഗോപുര നടയിലൂടെയാണ് പൂരദിനത്തിൽ ആദ്യ ദേവനായ കണിമംഗലം ശാസ്താവ് വടക്കുനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുക. ഇതിനിടെയാണ് ആന ഇടഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button