KeralaLatest NewsIndia

മുലകുടി മാറാത്ത കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി: ഒളിയിടത്തിൽ നിന്ന് പൊക്കി പോലീസ്

നെടുമങ്ങാട്: മുലകുടി മാറാത്ത കൈക്കുഞ്ഞ് ഉൾപ്പെടെ 2 മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റിൽ. അരശുപറമ്പ് പാപ്പാകോണത്തു വീട്ടിൽ നിന്നും അരശുപറമ്പ് തോട്ടുമുക്ക് പണയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഇസക്കി അമ്മാൾ(29), തൂത്തൂക്കുടി ജില്ലയിൽ ശങ്കരപ്പേരി പണ്ടാരംപട്ടി 3/191/3-ൽ താമസിക്കുന്ന അശോക് കുമാർ(32) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇസക്കി അമ്മാൾ വിവാഹിതയും ഒമ്പതു വയസ്സും, മുലകുടി മാറാത്ത ഒന്നര വയസ്സുമുള്ള കുഞ്ഞിനേയും ഉപേക്ഷിച്ച്, വിവാഹിതനും മൂന്നരയും ഒന്നരയും വയസുമുള്ള കുട്ടികളുടെ പിതാവായ അശോക് കുമാറിനൊപ്പം പോകുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു പോയതിനാണ് ഇവരെ പിടികൂടിയത് എന്ന് പോലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ മാസം 26-ാം തീയതി, ഇസക്കി അമ്മാളിന്റെ ഭർത്താവായ മുത്തുകുമാർ, ഭാര്യയെ കാണ്മാനില്ല എന്ന് കാണിച്ച് നെടുമങ്ങാട് പോലിസ് സ്റ്റേഷനിൽ നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ്  ഇവരെ കണ്ടെത്തിയത്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ, കോയമ്പത്തൂർ രത്നപുരിയിൽ നിന്നും പിടിയിലാകുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

നെടുമങ്ങാട് സിഐ എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ സൂര്യ, എഎസ്ഐ നൂറുൽ ഹസൻ, പോലീസുകാരായ പ്രസാദ്, ബാദൂഷ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button