മുംബൈ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. രാത്രി 7.30ന് പൂനെയിലാണ് മത്സരം. 11 മത്സരങ്ങളില്‍ ഇരു ടീമിനും എട്ട് ജയവും മൂന്ന് തോല്‍വിയുമാണുള്ളത്. 16 പോയിന്റുമായി ഒപ്പത്തിനൊപ്പമെങ്കിലും റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ ലഖ്‌നൗവാണ് ഒന്നാം സ്ഥാനത്ത്. ഹര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് അവസാന രണ്ട് കളിയിലും തിരിച്ചടി നേരിട്ടപ്പോള്‍ തുടര്‍ച്ചയായ നാല് ജയവുമായാണ് കെഎല്‍ രാഹുലിന്റെ ലഖ്‌നൗ ഇറങ്ങുന്നത്.
ഇന്ന് ജയിക്കുന്നവര്‍ പതിനെട്ടു പോയിന്റുമായി പ്ലേ ഓഫിൽ കടക്കും. ക്വിന്‍റൺ ഡികോക്ക്, ക്യാപ്റ്റൻ കെഎൽ രാഹുൽ എന്നിവരിലാണ് ലഖ്‌നൗവിന്‍റെ റൺസ് പ്രതീക്ഷ. ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുനാൽ പാണ്ഡ്യ, ജേസൺ ഹോൾഡർ എന്നിവരുടെ ഓൾറൗണ്ട് മികവും നിർണായകം. ഡികോക്കിനെയും രാഹുലിനെയും തുടക്കത്തിലെ പുറത്താക്കിയില്ലെങ്കിൽ ടൈറ്റന്‍സ് വിയർക്കും.
Read Also:-കൊവിഡ് ഭേദമായവരിൽ കണ്ട് വരുന്ന ആരോഗ്യപ്രശ്നങ്ങൾ
ഡേവിഡ് മില്ലറിന്റെയും രാഹുല്‍ തെവാട്ടിയയുടേയും ഓള്‍റൗണ്ട് മികവിലാണ് ഗുജറാത്തിന്റെ പ്രതീക്ഷ. റാഷീദ് ഖാന്‍, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗ്യൂസണ്‍, അല്‍സാരി ജോസഫ് എന്നിവരെ ബൗളിംഗില്‍ ഗുജറാത്ത് അണിനിരത്തും. സീസണിന്റെ തുടക്കത്തിൽ ഫോമിലെത്തിയ ഹര്‍ദ്ദിക് പാണ്ഡ്യ താളം കണ്ടെത്താൻ പാടുപ്പെടുകയാണ്. പാണ്ഡ്യ സഹോദരന്മാർ നേര്‍ക്കുനേര്‍ വന്ന ആദ്യ മത്സരത്തില്‍ ഗുജറത്ത് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. ഈ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയാണ് ലഖ്‌നൗ ഇറങ്ങുന്നത്.
Post Your Comments