കുട്ടികള്‍ ഒരുപാട് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു വിഭവമാണ് റവ കാരറ്റ് കേസരി. മധുരം ഇഷ്ടപ്പെടുന്നവര്‍ക്ക് ട്രൈ ചെയ്യാവുന്ന ഒന്നുകൂടിയാണ് റവ കാരറ്റ് കേസരി. കുറച്ച് സമയംകൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന റവ കാരറ്റ് കേസരി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
1.റവ – 1 കപ്പ്
2.കാരറ്റ് – 1 എണ്ണം
3.ബദാം – 10 എണ്ണം
4.പഞ്ചസാര – ആവശ്യത്തിന്
5. വെള്ളം – ആവശ്യത്തിന്
6. നെയ്യ് – ആവശ്യത്തിന്
Read Also : സമസ്തയുടെ വോട്ട് തൃക്കാക്കരയിൽ ഞങ്ങൾക്കുവേണ്ടാ എന്ന് പറയാനുള്ള നട്ടെല്ലുണ്ടോ? ഹരീഷ് പേരടി
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ നെയ്യൊഴിച്ച് റവ അതിലേക്ക് ഇട്ട് വറക്കുക. ചെറിയ തീയില്‍ വേണം വറക്കാന്‍. അതിലേക്ക് പഞ്ചസാര ചേര്‍ക്കുക. രണ്ടും കൂടി മൂത്ത് വരുമ്പോള്‍ ഒരു കാരറ്റ് തൊലി കളഞ്ഞു വെള്ളം ചേര്‍ത്തു ജ്യൂസ് ആക്കിയത് ചേര്‍ക്കുക ( അരിച്ചു ചേര്‍ക്കാം). ആവശ്യമെങ്കില്‍ റവ വേകാന്‍ കൂടുതല്‍ വെള്ളം ചേര്‍ക്കുക. നന്നായി കുറുകി വരുമ്പോള്‍ ബദാം ചതച്ചത് ചേര്‍ത്ത് ഇളക്കികൊടുക്കണം. പാനില്‍ നിന്നും വിട്ടു വരുന്ന പാകം ആകുമ്പോള്‍ തീ ഓഫ് ചെയ്യാം. ശേഷം നന്നായി ഇളക്കി വയ്ക്കുക.
Post Your Comments