മലപ്പുറം: പെൺകുട്ടിയെ അപമാനിച്ച സമസ്ത നേതാവിനെതിരെ വിമർശനങ്ങളുമായി നിരവധി പേർ രംഗത്ത്. പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് സ്റ്റേജിൽ നിന്ന് മടങ്ങി പോകേണ്ടി വന്നത് സമസ്ത നേതാവിന്‍റെ ശാസന മൂലമാണെന്ന് നടൻ ഹരീഷ് പേരടി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. എൽഡിഎഫിനും യുഡിഎഫിനും സമസ്തയുടെ വോട്ട് തൃക്കാക്കരയിൽ ഞങ്ങൾക്ക് വേണ്ട, എന്ന് പറയാനുള്ള നട്ടെല്ലുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സ്വന്തം മതത്തിലെ പത്താം ക്ലാസുകാരിയെ അപമാനിക്കുന്ന ഒന്നാം ക്ലാസ്സിൽ പോകാത്ത ഈ മുസ്ലിയാരെ തള്ളി പറയണമെന്നും അദ്ദേഹം കുറിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
പെൺകുട്ടിയെ അവാർഡ് വാങ്ങാൻ സ്റ്റേജിലേക്ക് ക്ഷണിച്ചതിന്‍റെ പേരിൽ സംഘാടകർക്ക് സമസ്ത നേതാവിന്‍റെ ശാസന. മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലാണ് മുതിർന്ന നേതാവ് എം.ടി.അബ്ദുല്ല മുസലിയാർ ശാസിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് സ്റ്റേജിൽ നിന്ന് മടങ്ങി പോവേണ്ടി വന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നതും…..LDF നും UDF നും സമസ്തയുടെ വോട്ട് തൃക്കാക്കരയിൽ ഞങ്ങൾക്കുവേണ്ടാ എന്ന് പറയാനുള്ള നട്ടെല്ലുണ്ടോ?
യുപിയിലെ യോഗിയെ വിമർശിച്ചാൽ മാത്രം പുരോഗമന വാദികൾ ആകില്ല …സ്വന്തം മതത്തിലെ പത്താം ക്ലാസുകാരിയെ അപമാനിക്കുന്ന ഒന്നാം ക്ലാസ്സിൽ പോകാത്ത ഈ മുസലിയാരെയും തള്ളി പറയണം..അതാണ് പുരോഗമനം…മുന്നോട്ടുള്ള കുതിപ്പ്… എബടെ?… കേരളം.. കേരളം.. കേളികൊട്ടുയരുന്ന കേരളം..
Post Your Comments