Latest NewsCricketNewsSports

രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി: സൂപ്പർ താരം നാട്ടിലേക്ക് മടങ്ങി

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സ് താരം ഷിംറോണ്‍ ഹെറ്റ്മയേര്‍ നാട്ടിലേക്ക് തിരിച്ചു. ആദ്യത്തെ കുട്ടിയുടെ ജനനത്തെ തുടര്‍ന്നാണ് താരം ബയോബബിള്‍ വിട്ട് നാട്ടിലേക്ക് മടങ്ങിയത്. ടീമിന്റെ നിര്‍ണായക താരമായ ഹെറ്റ്മയേര്‍ മടങ്ങുന്നത് സഞ്ജുവിനും സംഘത്തിനും കടുത്ത തിരിച്ചടിയാണ്. ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം ഫിനിഷിംഗ് റോളില്‍ തകര്‍പ്പന്‍ പ്രകടനമാണ് വെസ്റ്റ് ഇൻഡീസ് താരം പുറത്തെടുത്തത്.

അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്തുക രാജസ്ഥാന് അത്ര എളുപ്പമാവില്ല. ഹെറ്റ്മയേറുടെ അഭാവത്തില്‍ ജയിംസ് നീഷാമിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ഹെറ്റ്മയേര്‍ നാട്ടിലേക്ക് മടങ്ങുന്നതിന്റെ വീഡിയോ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ രാജസ്ഥാന്‍ പങ്കുവെച്ചിട്ടുണ്ട്.

Read Also:- ഭക്ഷണത്തിനിടെ വെള്ളം കുടിക്കാറുണ്ടോ?

നിലവില്‍ 11 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി രാജസ്ഥാന്‍ മൂന്നാമതാണ്. ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ പോലും രാജസ്ഥാന് പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാം. രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്താം. ഇതിനിടൊണ് ഹെറ്റ്മയേറുടെ മടക്കം. രാജസ്ഥാനായി ഇതുവരെ 11 മത്സരത്തില്‍ നിന്ന് 291 റണ്‍സാണ് അദ്ദേഹം നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button