ThiruvananthapuramNattuvarthaLatest NewsKeralaNews

ഒ​ന്ന​ര​വ​യ​സ്സു​കാ​ര​നെ മർദ്ദിച്ചു : ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ പരാതി

ഫോ​റ​സ്റ്റ് റേ​ഞ്ചി​ല്‍ കാ​രി​ക്കു​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ വാ​ച്ച​റാ​യ സൂ​ര​ജ് ത​ങ്ക​പ്പനെതിരെയാണ് കു​ട്ടിയുടെ വീട്ടുകാര്‍ പരാതി നൽകിയത്

വെ​ള്ള​റ​ട: ഒ​ന്ന​ര​വ​യ​സ്സു​കാ​ര​നാ​യ ആ​ദി​വാ​സി കു​ട്ടി​യെ ഫോ​റ​സ്റ്റ് ഓ​ഫീസ​ര്‍ മ​ര്‍ദ്ദിച്ചതായി പരാതി. കുട്ടിയുടെ കു​ടും​ബം ആണ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ക്കെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തിയത്. ഫോ​റ​സ്റ്റ് റേ​ഞ്ചി​ല്‍ കാ​രി​ക്കു​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ വാ​ച്ച​റാ​യ സൂ​ര​ജ് ത​ങ്ക​പ്പനെതിരെയാണ് കു​ട്ടിയുടെ വീട്ടുകാര്‍ പരാതി നൽകിയത്.

Read Also : ‘പുറംലോകത്തു നിന്നും സ്ത്രീകളെ പരിപൂർണ്ണമായും മാറ്റിനിർത്താൻ താലിബാൻ ആഗ്രഹിക്കുന്നു’ : മലാല യൂസഫ്സായി

അ​മ്പൂ​രി പു​ര​വി​മ​ല ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ല്‍ ശ്രീ​നാ​ഥ് -ര​ജ​നി​മോ​ള്‍ ദമ്പ​തി​ക​ളു​ടെ ഒ​ന്ന​ര വ​യ​സ്സാ​യ ശ്രീ​ഹ​രി ​ശ്രീ​നാ​ഥ് ത​ല​ക്ക്​ പ​രി​ക്കേ​റ്റ്​ ആ​ന​പ്പാ​റ ഗ​വ. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ര​ജ​നി​മോ​ള്‍ക്കും മാ​താ​വ്​ ന​ങ്ങേ​ലി​ക്കും മ​ര്‍ദ്ദന​മേ​റ്റു.

സംഭവത്തിൽ, നെ​യ്യാ​ര്‍ഡാം പൊ​ലീ​സി​ലും നെ​യ്യാ​ര്‍ഡാം റേ​ഞ്ച് ഓ​ഫീസ​ര്‍ക്കും കു​ടും​ബം പ​രാ​തി ന​ല്‍കി. 10,000 രൂ​പ ക​ടം ചോ​ദി​ച്ചെ​ന്നും ഇ​തു​ ന​ല്‍കാ​ത്ത​തി​നാ​ണ്​ വെ​ട്ടു​ക​ത്തി​യു​മാ​യി വീ​ട്ടി​ല്‍ വ​ന്ന് ആ​ക്ര​മിച്ചതെന്നും ര​ജ​നി​മോ​ള്‍ പരാതിയിൽ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button