Latest NewsKerala

മീ ടു ആരോപണം: മലപ്പുറത്ത് സിപിഐഎം കൗൺസിലർ രാജിവെക്കും

കഴിഞ്ഞ ദിവസം സിപിഐഎം ജില്ലാ കമ്മറ്റിയിൽ ഓഫീസിൽ ചേർന്ന യോഗത്തിലാണ് പാർട്ടി രാജി ആവശ്യപ്പെട്ടത്.

മലപ്പുറം: മീ ടു ആരോപണത്തെ തുടർന്ന്, സിപിഎം കൗൺസിലർ രാജിക്കൊരുങ്ങുന്നു. മലപ്പുറം നഗര സഭാംഗവും അധ്യാപകനുമായിരുന്ന കെ വി ശശികുമാറാണ് പെൺകുട്ടിയുടെ ആരോപണത്തെ തുടർന്ന് രാജി വെക്കുന്നത്. പാർട്ടി യോഗത്തിൽ രാജി ആവശ്യപ്പെട്ടതിനെ തുടർന്നാണ്, തീരുമാനം.

തുടർച്ചയായി മൂന്ന് തവണ സിപിഐഎം അംഗമായി മലപ്പുറം നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശശികുമാർ നിലവിൽ 11-ാം വാർഡ് മൂന്നാംപടിയിൽ നിന്നുളള നഗരസഭാംഗമാണ്. കഴിഞ്ഞ ദിവസം സിപിഐഎം ജില്ലാ കമ്മറ്റിയിൽ ഓഫീസിൽ ചേർന്ന യോഗത്തിലാണ് പാർട്ടി രാജി ആവശ്യപ്പെട്ടത്.

അധ്യാപകനായിരുന്ന കെ വി ശശികുമാർ കഴിഞ്ഞ മാർച്ചിലാണ് വിരമിച്ചത്. ഇതിന്റെ ഭാഗമായി സമൂഹ മാധ്യമത്തിൽ ശശികുമാർ പങ്കുവെച്ച പോസ്റ്റിന്റെ തുടർച്ചയായാണ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി മീ ടു ആരോപണം ഉന്നയിച്ചത്.

ആരോപണം ഉയർന്ന ഉടൻ തന്നെ, സ്ഥാനത്ത് നിന്നും രാജി വെക്കാൻ താൻ തയ്യാറാണെന്ന് ശശികുമാർ അറിയിച്ചിരുന്നു. തുടർന്നാണ് പാർട്ടി യോഗത്തിൽ രാജി ആവശ്യപ്പെട്ടത്. രാജിക്കത്ത് പോസ്റ്റൽ വഴി നഗരസഭാ സെക്രട്ടറിക്ക് അയച്ചുകൊടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button