വൈക്കം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കി. വൈക്കം ടി.വി പുരം മോഴിക്കോട് പുന്നമറ്റത്തിൽ വീട്ടിൽ ഹനുമാൻ കണ്ണൻ എന്ന കണ്ണനെയാണ് (31) പുറത്താക്കിയത്.
2021 ഡിസംബർ 16-ന് കട്ടമട ഭാഗത്ത് പക്ഷിപ്പനിയോടനുബന്ധിച്ച് രാത്രി ഡ്യൂട്ടിക്കെത്തിയ അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും സേനയുടെ വാഹനം തല്ലിത്തകർക്കുകയും ചെയ്ത കേസിലും ഇയാൾ പ്രതിയാണ്.
Read Also : നേരിയ ആശ്വാസം: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ 3000-ല്‍ താഴെയെത്തി
വൈക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ച, കൊലപാതകശ്രമം, സംഘം ചേർന്ന് അതിക്രമിച്ചു കയറി ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക തുടങ്ങിയ കേസുകളിൽ പ്രതിയാണ്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് പ്രതിയെ ആറ് മാസത്തേക്ക് ജില്ലയിൽ നിന്ന് നാടുകടത്തി ഉത്തരവിറക്കിയത്.
Post Your Comments