Latest NewsKeralaNews

പോപ്പുലര്‍ ഫ്രണ്ടിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമം: കെ.സുരേന്ദ്രന്‍

പി.സി ജോര്‍ജിനോട് ഒരു നയവും വര്‍ഗീയ ശക്തികളോട് മറ്റൊരു നയവും, പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയം തുറന്നു കാണിച്ച് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: പി.സി ജോര്‍ജിനോട് ഒരു നീതിയും വര്‍ഗീയ ശക്തികളോട് മറ്റൊരു നീതിയുമാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുരേന്ദ്രന്‍ പറഞ്ഞു. പി.സി ജോര്‍ജിനെതിരെ വീണ്ടും കേസെടുത്ത നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ടിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Read Also: അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ് : ഒരാൾ പൊലീസ് പിടിയിൽ

‘മതവിദ്വേഷ പ്രസംഗം നടത്തിയ മുസ്ലീം വര്‍ഗീയ ശക്തികളെ താലോലിച്ചുകൊണ്ടാണ് പി.സിക്കെതിരെ കേസെടുക്കുന്നത്. പി.സി ജോര്‍ജിനോട് കാട്ടുന്നത് ഇരട്ടനീതിയാണ്. സര്‍ക്കാര്‍ വര്‍ഗീയ ശക്തികളെയും ഭീകരവാദികളെയും പ്രോത്സഹിപ്പിക്കുകയാണ്’, കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.

മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പി.സി ജോര്‍ജിനെതിരെ പാലാരിവട്ടം പോലീസാണ് കേസെടുത്തത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയില്‍ ഒരു മതവിഭാഗത്തിനെതിരെ പ്രകോപനപരമായി സംസാരിച്ചെന്ന പേരിലാണ് കേസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button