KozhikodeLatest NewsKeralaNattuvarthaNews

സംസ്ഥാനത്ത് ലവ് ജിഹാദുണ്ട്: തുറന്നു പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ

കോഴിക്കോട്: കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന് തുറന്നു പറഞ്ഞ്, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ‘കേരളത്തില്‍ ലവ് ജിഹാദ് വസ്തുതാപരമായി ഉണ്ട്. എന്നാല്‍, അത് ഒറ്റപ്പെട്ട സംഭവമാണ്. മതപരിവര്‍ത്തനം കാര്യമായി തന്നെ നടക്കുന്നുണ്ട്. കുടുംബത്തോടെ മതപരിവര്‍ത്തനം നടത്തുന്നുണ്ട്,’ വെള്ളാപ്പള്ളി പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

തൃക്കാക്കരയില്‍ ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളേക്കാള്‍ വിളങ്ങിയും തിളങ്ങിയും നില്‍ക്കുന്നത് സഭയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ ഏത് മുന്നണിയ്‌ക്കൊപ്പം നില്‍ക്കണമെന്ന് നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും മുന്‍കാലങ്ങളില്‍ സ്വീകരിച്ചതുപോലുള്ള ശക്തമായ നിലപാടുകള്‍ ഇത്തവണയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button