Latest NewsIndiaNews

പ്രസംഗത്തിനിടെ വെള്ളം ചോദിച്ച ഉദ്യോഗസ്ഥയ്ക്ക് വെള്ളക്കുപ്പി നൽകാനെത്തിയത് ധനമന്ത്രി നിര്‍മല സീതാരാമന്‍: വൈറൽ വീഡിയോ

മുംബൈ: ധനമന്ത്രി നിർമല സീതാരാമന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. പ്രസംഗത്തിനിടെ ദാഹിക്കുന്നുവെന്നും വെള്ളം വേണമെന്നും ആവശ്യപ്പെട്ട എന്‍.എസ്.ഡി.എല്‍ മാനേജിങ് ഡയറക്ടര്‍ പദ്മജ ചുന്തുരുവിന്റെ അരികിലേക്ക് വെള്ളക്കുപ്പിയുമായി ചെന്നത് നിർമല സീതാരാമൻ ആയിരുന്നു. മുംബൈയിലെ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് രജതജൂബിലി ആഘോഷത്തിന്റെ വേദിയിലാണ് സംഭവം നടന്നത്.

Also Read:ശരീര വേദന മാറാൻ!

പ്രസംഗത്തിനിടെ പദ്മജയ്ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ട് തോന്നിയതോടെ ഇവർ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. ശേഷം പ്രസംഗം നിര്‍ത്തിയതില്‍ ക്ഷമ ചോദിച്ച് വീണ്ടും സംസാരിച്ച് തുടങ്ങി. എന്നാൽ, ഇതിനിടയിൽ അപ്രതീക്ഷിതമായി വേദിയിലെ ഇരിപ്പിടത്തില്‍ നിന്നും ധനമന്ത്രി എഴുന്നേറ്റ് പദ്മജയുടെ അരികിലേക്ക് വന്ന് കുടിക്കാൻ കുപ്പിവെള്ളം നീട്ടുകയായിരുന്നു. ഇത് കണ്ട് പദ്മജയും ഒന്ന് അമ്പരന്നു. പദ്മജയ്ക്ക് കുപ്പി തുറന്ന് നല്‍കിയ ശേഷമാണ് നിര്‍മല സീതാരാമന്‍ ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. ഇതിനെല്ലാം സാക്ഷ്യം വഹിച്ച് സദസില്‍ ഇരുന്നവര്‍ മന്ത്രിയുടെ പ്രവൃത്തിയെ കൈയ്യടിച്ച് അഭിനന്ദിച്ചു

വീഡിയോ വൈറലായതിന് പിന്നാലെ ധനകാര്യ മന്ത്രിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് പ്രമുഖരടക്കം നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അടക്കമുള്ളവര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button