ErnakulamLatest NewsKeralaNattuvarthaNews

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുളള പത്ത് പ്രതികളുടെ ശിക്ഷ ശരിവെച്ചു

കൊച്ചി: കശ്മീര്‍ തീവ്രവാദ റിക്രൂട്ട്മെന്റ് കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള പത്ത് പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. കേസിൽ രണ്ടാം പ്രതിയടക്കം മൂന്ന് പേരെ വെറുതെ വിട്ടു. മറ്റ് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി. കേസിലെ 2, 14, 22 പ്രതികളെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.

എന്‍ഐഎ കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് തടിയന്റവിട നസീര്‍, സര്‍ഫറാസ് നവാസ്, സാബിര്‍ പി ബുഹാരി തുടങ്ങി പ്രതികളാണ് അപ്പീല്‍ നല്‍കിയത്. അതേസമയം, പ്രതികൾക്കെതിരായ ചില കുറ്റങ്ങള്‍ വിചാരണക്കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്ത് എന്‍ഐഎ നൽകിയ അപ്പീല്‍ കോടതി അംഗീകരിച്ചു.

പി.ടി.ക്കും മേലെയാണ് ഉമാ തോമസ് എന്നു തെളിയിക്കാൻ കഴിയുമായിരുന്നുവല്ലോ മുൻപേ തന്നെ: വിമർശനവുമായി എസ്. ശാരദക്കുട്ടി

കേസിലെ മുഖ്യപ്രതി അബ്ദുല്‍ ജബ്ബാറിന്, നാലു ജീവപര്യന്തവും, രണ്ടു ലക്ഷം രൂപ പിഴയുമാണ് കൊച്ചി എന്‍ഐഎ കോടതി നേരത്തെ ശിക്ഷ വിധിച്ചിരുന്നത്. സാബിര്‍ പി ബുഹാരി, സര്‍ഫറാസ് നവാസ് എന്നിവര്‍ക്ക് മൂന്നു ജീവപര്യന്തവും, ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും, ഒരു ലക്ഷം രൂപവീതം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

2008ല്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയിലേക്ക്, തടിയന്റവിടെ നസീര്‍ അടക്കമുള്ള പ്രതികളുടെ നേതൃത്വത്തില്‍ യുവാക്കളെ റിക്രൂട്ട് ചെയ്തു എന്നാണ് കേസ്. 24 പ്രതികളുണ്ടായിരുന്ന കേസില്‍ നാലുപേര്‍ അതിര്‍ത്തിയില്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് പ്രതികൾ ഇപ്പോളും ഒളിവിലാണ്. 18 പ്രതികളില്‍ അഞ്ചുപേരെ നേരത്തെ, വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button