പത്തനംതിട്ട: കെ സ്വിഫ്റ്റ് ബസ് വൈകിയ സംഭവത്തിൽ എടിഒയോട് വിശദീകരണം തേടി കെഎസ്ആർടിസി എംഡി. യാത്രക്കാരെ മണിക്കൂറുകളോളം പെരുവഴിയിൽ ആക്കുകയും ബദൽ സംവിധാനം ഒരുക്കുന്നതിൽ വീഴ്ചവരുത്തുകയും ചെയ്തതിനെത്തുടർന്നാണ് സിഎംഡി ബിജു പ്രഭാകർ വിശദീകരണം തേടിയത്.
കഴിഞ്ഞ ദിവസം, വൈകിട്ട് അഞ്ച് മണിക്ക് മംഗലാപുരത്തേക്ക് പോകേണ്ടിയിരുന്ന ബസാണ് ജീവനക്കാർ എത്താതിരുന്നതിനാൽ വൈകിയത്. ഫോൺ സ്വിച്ച് ഓഫാക്കി ജീവനക്കാർ മുങ്ങിയതോടെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ മണിക്കൂറുകളോളം പെരുവഴിയിലായി. പത്തനാപുരത്ത് നിന്നു പകരം ജീവക്കാരെ എത്തിച്ച് യാത്ര ആരംഭിച്ചപ്പോഴേക്കും ഒന്‍പതുമണി കഴിഞ്ഞിരുന്നു.
ജീവനക്കാര്‍ സ്ഥാപനത്തിന് അപകീര്‍ത്തി വരുത്തുകയും ജോലിയില്‍ വീഴ്ച്ച വരുത്തുകയും ചെയ്‌തെന്നാണ്, എടിഒ റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം, ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ജോലിക്ക് എത്താഞ്ഞതെന്നാണ് ജീവനക്കാർ നൽകിയ വിശദീകരണം.
Post Your Comments