തൊടുപുഴ: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അപകടത്തില്‍ പെടുന്നത് പതിവാകുന്നു. നെല്ലാപ്പാറ വളവില്‍ ഇന്നലെ പുലര്‍ച്ചെ 4.20ന് ബസ് വീട്ടിലേയ്ക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് കട്ടപ്പനയിലേക്ക് സര്‍വീസ് നടത്തുന്ന ബസ് നിയന്ത്രണം വിട്ട് ആളുകള്‍ ഉറങ്ങിക്കിടന്ന വീട്ടിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിലുണ്ടായിരുന്നവരും വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നയാളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
Read Also: കായംകുളത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന ബാർ ജീവനക്കാരൻ മരിച്ചു: പ്രതി കസ്റ്റഡിയില്‍
ബ്രേക്ക് ചവിട്ടിയിട്ടും വാഹനത്തിന്റെ വേഗത നിയന്ത്രിക്കാനായില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. ഇതോടെ റോഡരികിലെ കയറ്റമുള്ള സ്ഥലത്തെ പരസ്യ ബോര്‍ഡിന് സമീപത്തേക്ക് ഡ്രൈവര്‍ ബസ് ഓടിച്ചു കയറ്റുകയായിരുന്നു. എന്നാല്‍ ഈ പരസ്യ ബോര്‍ഡിന് പിന്നില്‍ വീട് ഉള്ളത് കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 34 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ ഒരു കൈക്കുഞ്ഞും ഉണ്ടായിരുന്നു.
മണി ഗോപി എന്ന ആളുടെ വീട്ടിലേക്കാണ് ബസ് ഇടിച്ചുകയറിയത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മംഗളന്‍ എന്നയാളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വീടിന്റെ ഭിത്തിയും ഓടു മേഞ്ഞ മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ ചക്രങ്ങളും ആക്സിലും ഒടിഞ്ഞു. തിരുവനന്തപുരം ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.
Post Your Comments