ശ്രീകാര്യം: ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. വെള്ളായണി സ്വദേശി ഷിബിൻ രാജ് (34) ആണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്.
ശ്രീകാര്യം സ്വദേശി ശ്രീകണ്ഠൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഡൽഹിയിൽ ഇൻകം ടാക്സിൽ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. പലരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങിയതിന്റെ ബാങ്ക് രേഖകളും പൊലീസിനു ലഭിച്ചു.
Read Also : പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ക്രിമിനലിനെ വെടിവെച്ചു വീഴ്ത്തി യു.പി പോലീസ്
ഇയാൾ അറസ്റ്റിലായ വിവരമറിഞ്ഞ് പണം നഷ്ടപ്പെട്ട നിരവധി പേർ പരാതിയുമായി എത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments