Latest NewsNewsIndia

പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ക്രിമിനലിനെ വെടിവെച്ചു വീഴ്ത്തി യു.പി പോലീസ്

കവര്‍ച്ചക്കാര്‍ക്കും ഗുണ്ടകള്‍ക്കും പേടിസ്വപ്നമായി യു.പി പോലീസ്

ഗാസിയാബാദ്: കവര്‍ച്ചക്കാര്‍ക്കും ഗുണ്ടകള്‍ക്കും പേടിസ്വപ്‌നമായി യു.പി പോലീസ്. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ക്രിമിനലിനെ,യു.പി പോലീസ് വെടിവെച്ചു വീഴ്ത്തി. കഴിഞ്ഞ ദിവസം രാത്രി ഗാസിയാബാദിലെ രാജ്നഗര്‍ എക്സ്റ്റന്‍ഷന്‍ മേഖലയിലായിരുന്നു സംഭവം.

Read Also: ബലാത്സംഗ വാർത്തകളുടെ കട്ടിംഗ്‌സ് ഉപയോഗിച്ച് ഹിന്ദു ദേവീ-ദേവന്മാരുടെ ഛായാചിത്രങ്ങൾ പ്രദർശിപ്പിച്ച് സർവകലാശാല: പ്രതിഷേധം

രാത്രി 10.15 ഓടെ, എക്‌സ്റ്റന്‍ഷന്‍ മേഖലയിലെ പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായി ഒരാളെ കണ്ടത്. ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ, ഇയാള്‍ പോലീസിനെ വെട്ടിച്ച് കടക്കുകയായിരുന്നു. തുടര്‍ന്ന്, അക്രമി പോലീസിന് നേരെ വെടിയുതിര്‍ത്തു. പിന്നീടാണ്, പോലീസ് തിരികെ വെടിവെച്ചത്. ഇയാളുടെ കാലിനാണ് പോലീസ് വെടിവെച്ചത്. പരിക്കേറ്റതിനാല്‍, ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡല്‍ഹി സ്വദേശിയായ സന്തോഷ് യാദവിനെയാണ് പോലീസ് വെടിവെച്ചു വീഴ്ത്തിയത്. ഗാസിയാബാദ്, നോയിഡ, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലായി മോഷണവും കൊളളയും ഉള്‍പ്പെടെ 29 കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button