PathanamthittaKeralaNattuvarthaLatest NewsNews

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് : അറുപത്തിമൂന്നുകാരി പിടിയിൽ

തിരുവനന്തപുരം മലയിൻകീഴ് അനിഴം വീട്ടിൽ പരേതനായ രാജഗോപാലിന്റെ ഭാര്യ ഗീത എന്ന ഗീതറാണിയെ (63) ആണ്​ പൊലീസ് പിടിയിലായത്

പന്തളം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അറുപത്തിമൂന്നുകാരി പൊലീസ് പിടിയിൽ. തിരുവനന്തപുരം മലയിൻകീഴ് അനിഴം വീട്ടിൽ പരേതനായ രാജഗോപാലിന്റെ ഭാര്യ ഗീത എന്ന ഗീതറാണിയെ (63) ആണ്​ പൊലീസ് പിടിയിലായത്. സഹോദരികളുടെ കൈയിൽ നിന്ന് 18 ലക്ഷം രൂപയാണ് വീട്ടമ്മ തട്ടിയെടുത്തത്.

അസി. സ്​റ്റേഷൻ മാസ്​റ്റർ, ക്ലർക്ക് എന്നീ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്താണ് പന്തളം മുളമ്പുഴ സ്വദേശികളായ സഹോദരിമാരിൽ നിന്ന്​ പണം തട്ടിയത്.

Read Also : കേരളം ഗുജറാത്തിനെ മാതൃകയാക്കണം: സംസ്ഥാനത്തിന്റെ അവസ്ഥ ‘വളരെ പരിതാപകര’മെന്ന് സുപ്രീം കോടതി

തുടർന്ന് യുവതികൾക്ക് ജോലി നൽകാമെന്ന്​ വിശ്വസിപ്പിച്ച് ചെന്നൈയിലെത്തിക്കുകയും അവിടെ വെച്ച് അഭിമുഖം നടത്തുകയും ചെയ്തു. അതിനു ശേഷം ഇരുവർക്കും വ്യാജ അപ്പോയിൻറ്​മെൻറ് ഓർഡറും നൽകി. ചെന്നൈയിൽ മെഡിക്കൽ നടത്തി ജോലി ഉറപ്പിച്ച യുവതികൾ പിന്നീട് നാലുതവണയായിട്ടാണ് 18 ലക്ഷം രൂപ ഗീതറാണിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയത്.

പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button