മലപ്പുറം: കേരളത്തിലെ മറ്റേത് ജില്ലയേക്കാളും സമുദായങ്ങൾക്കിടയിൽ സൗഹാർദ്ദവും സഹവർത്തിത്വവുമുള്ള ജില്ലയാണ് മലപ്പുറമെന്നു സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. ഇപ്പോൾ ഉള്ള മലപ്പുറം പേടിയും മലപ്പുറത്തിനെതിരെ നടക്കുന്ന വിവാദങ്ങളും ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്ന് നഹാസ് പറഞ്ഞു.
മേയ് അഞ്ചിന്, കാസർകോട്ടുനിന്ന് ആരംഭിച്ച ‘ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക’ എന്ന പ്രമേയത്തിലുള്ള യൂത്ത് കാരവന് മലപ്പുറം ടൗണിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ നഹാസ് മാള.
ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ഡോ. മുഹമ്മദ് നിഷാദ് അദ്ധ്യക്ഷത വഹിച്ചു.
Post Your Comments