ErnakulamKeralaNattuvarthaLatest NewsNews

’13വർഷം ജയിലിലും 11വർഷം വീട്ടു തടങ്കലിലും കിടന്ന സവർക്കറെ വിമർശിക്കുന്ന പിണറായി വിചാരണ പോലും ഭയന്ന് മുങ്ങി നടന്ന ആളാണ്’

കൊച്ചി: തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള കുടമാറ്റത്തിനായി, സവർക്കറിന്റെ ചിത്രം പതിച്ച കുട തയ്യാറാക്കിയ സംഭവം വിവാദമായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ. ജീവിതത്തിൻ്റെ ഏറ്റവും നല്ല കാലങ്ങളിൽ 13വർഷം സെല്ലുലാർ ജയിലിലും പിന്നിട് 11വർഷം വീട്ടു തടങ്കലിലും കിടന്ന മനുഷ്യൻ, തീവ്രവാദികൾക്ക് വെറുക്കപ്പെട്ടവൻ ആവുന്നതിൽ തനിക്ക് അത്ഭുതമില്ലെന്ന് അഖിൽ പറയുന്നു.

13വർഷം ജയിലിലും 11വർഷം വീട്ടു തടങ്കലിലും കിടന്ന സവർക്കറെ വിമർശിക്കുന്ന പിണറായി, വിചാരണ പോലും ഭയന്ന് മുങ്ങി നടന്ന ആളാണെന്ന് അഖിൽ തന്റെ ഫേസബുക്ക് പോസ്റ്റിൽ പറയുന്നു. കേരളത്തിൽ മാത്രം ഉള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്, നിലനിൽപ്പിന് വേണ്ടി എന്തും പറയാമെന്നും എന്നാൽ, കോൺഗ്രസ് അതാവർത്തിക്കരുതെന്നും അഖിൽ പറഞ്ഞു. ഇന്ദിര ഗാന്ധി എന്തിനാണ് സവർക്കറുടെ സ്റ്റാമ്പ് ഇറക്കിയത് എന്നെങ്കിലും കോൺഗ്രസുകാർ ആലോചിക്കണമെന്നും അഖിൽ കൂട്ടിച്ചേർത്തു.

പൂരത്തിൻ്റെ കുടയിൽ നിന്നെ സവർക്കറെ മാറ്റാൻ കഴിയുവെന്നും രാജ്യത്തെ ജനങ്ങൾ അയാളെ സ്നേഹിക്കുന്നുവെന്നും, അവരുടെ മനസ്സിൽ സ്ഥാനം കൊടുക്കുന്നുവെന്നുമുള്ള യാഥാർത്ഥ്യം തിരിച്ചറിയണമെന്നും അഖിൽ പറഞ്ഞു.

അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘കാന്താ വേഗം പോകാം പൂരം കാണാൻ സിൽവർ ലൈനിൽ’: പൂരം കാണാന്‍ അതിവേഗം എത്താം, പരസ്യവുമായി കെ റെയിൽ

എപ്പോഴൊക്കെ കേരളത്തിൽ സവർക്കർ വിമർശിക്കപ്പെടുന്നു അപ്പോഴൊക്കെ എനിക്ക് അതിയായ ദേഷ്യം തോന്നാറുണ്ട്..
തൻ്റെ ജീവിതത്തിൻ്റെ ഏറ്റവും നല്ല കാലങ്ങളിൽ 13വർഷം സെല്ലുലാർ ജയിലിലും പിന്നിട് 11വർഷം വീട്ടു തടങ്കലിലും കിടന്ന മനുഷ്യൻ തീവ്ര വാദികൾക്ക് വെറുക്കപ്പെട്ടവൻ ആവുന്നതിൽ എനിക്ക് അത്ഭുതം ഒന്നുമില്ല..
ഇനി സവർക്കർ ചെയ്തതും സവർക്കരോട് ബ്രിട്ടൻ ചെയ്തതും ഇതേ ബ്രിട്ടൺ കോൺഗ്രസ്സ് നേതാക്കളോട് ചെയ്തതും നമുക്ക് യാഥാർത്ഥ്യ ബോധത്തോടെ പരിശോധിക്കാം..ഞാൻ എഴുതുന്നത് വായിച്ചിട്ട് തലച്ചോർ എന്ന സാധനം ഉണ്ടെങ്കിൽ ഒന്ന് ചിന്തിക്കുക..
1.സവർക്കർ ബ്രിട്ടീഷുകാരൻ്റെ ഷൂ നക്കി പട്ടി…
ഈ പ്രസ്താവന പലരും പാടി നടക്കുന്നു…
ഇനി സവർക്കറേയും ബ്രിട്ടനേയും വിട്ടേക്കുക..
പകരം നിങ്ങളും നിങ്ങളുടെ ശത്രുവും..
നിങൾ ശത്രുവിൻ്റെ പിടിയിൽ അകപ്പെടുന്നു..
അയാളുടെ ഇഷ്ട്ടം പിടിച്ചു പറ്റുന്നു..
അയാൽ നിങ്ങളെ എന്ത് ചെയ്യുമെന്നാണ് നിങൾ ചിന്തിക്കുന്നത്…
അയാളോട് മാപ്പ് പറഞാൽ അയാളുടെ ഷൂ നിങ്ങളെ കൊണ്ട് നക്കിക്കുമോ…?
അതോ ക്രൂരമായി ഉപദ്രവിച്ച ശേഷം നക്കിപ്പിക്കുമോ..?
അയാളോട് നിങൾ മാപ്പ് പറഞാൽ സ്ഥാന മാനങ്ങൾ നൽകി കൂടെ നിർത്തുമോ..
അതോ 13വർഷക്കാലം ജയിലിൽ ഇടുമോ..?

ഫോണ്‍ സ്വിച്ച് ഓഫ് ആക്കി കെ സ്വിഫ്റ്റ് ഡ്രൈവറും കണ്ടക്ടറും മുങ്ങിയതോടെ യാത്രക്കാർ പെരുവഴിയിൽ: നടപടിക്ക് ശുപാര്‍ശ

രാജ്യത്ത് ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിച്ച് അധികാരം സ്ഥാപിച്ച ബ്രിട്ടൺ ഹിന്ദുത്വ വാദത്തിൻ്റെ പേരിൽ ഒരാളെ ജയിലിൽ ഇടുമോ അതോ അവർക്കുണ്ടക്കിയ
നഷ്ടത്തിൻ്റെ പേരിൽ ജയിലിൽ ഇടുമോ…?
എന്ത് കൊണ്ട് ബ്രിട്ടനെതിരെ വലിയ സമരങ്ങൾ നടത്തിയ ഗാന്ധിയും നെഹ്റുവും സവർക്കറുടെ പകുതി വർഷം പോലും ജയിലിൽ കിടന്നില്ല…?
അവർ ജയിലിൽ കിടന്നത് അന്നത്തെ ഹോട്ടൽ റൂമിനേക്കാൾ മികച്ച സൗകര്യം ഉള്ള ജയിലിൽ.. ചുരുക്കത്തിൽ കുറച്ചു പുസ്തകം എഴുതാൻ മാറി റൂം എടുത്ത അവസ്ഥ മാത്രമാണ് ജയിലിൽ നെഹ്റുവിന് അനുഭവിക്കാൻ കഴിഞ്ഞതെങ്കിൽ 13വർഷക്കാലം സെല്ലുലാർ ജയിലിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി കഴിഞ്ഞ സവർക്കർ ആണോ സുഖ ലോലുപതയിൽ കഴിഞ്ഞ നെഹ്റു ആണോ ബ്രിട്ടൻ്റെ ശത്രു..
നിസാരമായി മറ്റൊരു രീതിയിൽ പറയാം സിപിഎം നെ ശത്രുവായി കാണുന്ന ഒരു വേക്തിയാണ് കേ സുധാകരൻ..സ്വന്തം കൂടെ പിറപ്പുകളെ വെട്ടി കൊല്ലുന്നവൻ്റെ കൂടെ പോയി ഇളിച്ച് നിക്കാൻ എനിക്ക് കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.. എന്നാൽ മറ്റ് നേതാക്കൾ അങ്ങനെ ആണോ..?

താലി കെട്ടിനിടെ പവര്‍കട്ട് വില്ലനായി, ആള് മാറി താലികെട്ടി: വധു മാറിയ വിവരം അറിഞ്ഞത് വീട്ടിലെത്തിയപ്പോള്‍

അത് കൊണ്ട് തന്നെ സിപിഎം ആരെ ആയിരിക്കും കൂടുതൽ ഉപദ്രവിക്കുക..
നിങ്ങൾ നിങ്ങളോട് മാപ്പ് പറഞ്ഞു ആളെ എങ്ങനെ ആയിരിക്കും കൈകാര്യം ചെയ്യുന്നത്…? സ്വയം ആലോചിക്കൂ.. ഇനി നിങൾ അപാരമായ മനസ്സുള്ള ഒരു വേക്തി ആണെന്ന് വെയ്ക്കുക..നിങ്ങളും നിങ്ങളുടെ കാമുകിയും കൂടി കറങ്ങാൻ പോകുന്നു..വഴിയിൽ കുറച്ചു സദാചാരക്കാർ പിടിക്കുന്നു..അവരുടെ ചോദ്യങ്ങൾ ഇഷ്ടപ്പെടാത്ത നിങൾ അവരിൽ ഒരാളുടെ കുത്തിന് പിടിക്കുന്നു..പെട്ടെന്ന് തന്നെ അവിടേക്ക് നിരവധി ആൾക്കാർ ഓടി വരുന്നു..കാമുകി നിങ്ങളെ പിന്തിരിപ്പിക്കുന്നു.. സോറി പറഞ്ഞിട്ട് പോയാൽ മതി എന്ന് അവർ പറയുന്നു..നിങ്ങളുടെ അഭിമാനം അതിന് സമ്മതിക്കുന്നില്ല..നിങ്ങളെ പറഞ്ഞു മനസിലാക്കാൻ കാമുകി ശ്രമിക്കുന്നു… തൽക്കാലം ഇവിടെ നിന്നും രക്ഷപെടാം പിന്നീട് ഇവന്മാർക്ക് രണ്ട് കൊടുക്കാം എന്ന് നിങ്ങൾക്കും തോന്നുന്നു..നിങൾ സാഹചര്യത്തിൻ്റെ സമ്മർദ്ദത്താൽ താത്കാലികമായി തോറ്റ് കൊടുക്കുന്നു….ഇതരിയുന്ന സുഹൃത്തുക്കൾ നിങ്ങളെ പരിഹസിക്കുന്നുണ്ടാവാം..പക്ഷെ തന്നെ വിശ്വസിച്ചു കൂടെ വന്ന കാമുകിയുടെ സംരക്ഷണം അതാണ് മുഖ്യം എന്ന നിങ്ങളുടെ ചിന്ത നിങ്ങളെ കൊണ്ട് സോറി പറയിപ്പിച്ചു..

ഇതിനെയും സ്വതന്ത്ര സമരത്തെയും താരതമ്യം ചെയ്യേണ്ട പക്ഷേ. പലപ്പോഴും .നമ്മുടെ സാഹചര്യമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്..സവർക്കർ ബ്രിട്ടീഷുകാരെ തെറി വിളിച്ചു ജയിലിൽ കിടന്നാൽ രാജ്യത്തിന് നഷ്ടപ്പെടുന്നത് വലിയ ഒരു പോരാളി ആണെന്ന സഹപ്രവർത്തകരുടെയും പിന്നീട് ഗാന്ധിയുടെയും സമ്മർദ്ദം ആവാം..തൽക്കാലം തോറ്റ് കൊടുക്കാം എന്ന ചിന്ത പുള്ളിയിൽ എത്തിച്ചത്… ഇനി പുള്ളിയെ വിമർശിക്കുന്ന കമ്മ്യൂണിസ്റ്റുകാരെ നോക്കാം.. റഷ്യയ്ക്ക് പിന്തുണ കൊടുത്ത ബ്രിട്ടന് വേണ്ടി ഇന്ത്യയുടെ എക്കാലത്തെയും മികച്ച സമരമായിരുന്ന ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റി കൊടുത്ത കമ്മ്യൂണിസ്റ്റുകാർ അന്നും ഇന്നും രാജ്യ ദ്രോഹികൾ ആണ്.. 13വർഷം ജയിലിലും 11വർഷം വീട്ടു തടങ്കലിലും കിടന്ന സവർക്കരെ വിമർശിക്കുന്ന പിണറായി വിചാരണ പോലും ഭയന്ന് മുങ്ങി നടന്ന ആളാണ്.. സവർക്കർ അനുഭവിച്ച പോലത്തെ ജയിൽ വാസം ആയിരുന്നു എങ്കിൽ 13വർഷം ഒന്നും വേണ്ട 13ആം ദിവസം ഇവർ ബ്രിട്ടൻ്റെ കാലു പിടിച്ചെനേ…
പിന്നെ സവർക്കർ ഒരു ഹിന്ദുത്വ വാധി ആയിരുന്നതാണ് ചിലരുടെ സവർക്കർ വിരോധത്തിൻ്റെ കാരണം..

‘പോപ്പുലർ ഫ്രണ്ടുകാർ രാജ്യവിരുദ്ധർ, ഉടൻ നിരോധിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരും’: അസം ഡെപ്യൂട്ടി സ്പീക്കർ

രാജ്യത്തിന് അന്നൊരു ഭരണഘടന ഇല്ലായിരുന്നു..അത് കൊണ്ട് തന്നെ പാകിസ്താൻ ഉണ്ടാവണം എന്നും മുസ്ലിങ്ങൾക്ക് ഒരു രാജ്യം എന്ന കാഴ്ചപ്പാട് നെഹ്റുവിനു ഉണ്ടായിരുന്നത് പോലെ സവർക്കറും ഒരു ഹിന്ദു രാജ്യം ആഗ്രഹിച്ചു..അതിനു വേണ്ടി പരിശ്രമിച്ചു….അന്നത്തെ കാലത്തെ സാഹചര്യം നോക്കിയാൽ അതിൽ എന്താണ് തെറ്റ്..
അല്ലാതെ സവർക്കാറും കൂട്ടരും മുസ്ലിങ്ങളെ ആക്രമിച്ചതായോ അവരെ കൊന്നതായോ എവിടെ എങ്കിലും രേഖ ഉണ്ടോ..?
ബ്രിട്ടൻ്റെ ഉത്പന്നങ്ങൾ ആദ്യമായി കത്തിച്ചു തൻ്റെ പ്രതിഷേധം അറിയിച്ച കോളേജ് വിദ്യാർത്ഥി ആയ സവർക്കർ..
പിന്നീട് ജയിലിൽ ആവുന്നത് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കുറ്റത്തിനാണ്…
അത് പോലെ ബ്രിട്ടനിൽ ബാരിസ്റ്റർ പദവി ലഭിക്കണം എങ്കിൽ പഠനം കഴിഞ്ഞു ഒരു പ്രതിജ്ഞ കൂടി ചൊല്ലണം..
ബ്രിട്ടീഷ് രാജ്ഞിയുടെ വിനീത വിധേയ ദാസരയി കഴിഞ്ഞു കൊള്ളാം..
ഗാന്ധിയും നെഹ്റുവും ഉൾപെടെ സകലരും ഇത് ചൊല്ലി തന്നെയാണ് ബാരിസ്റ്റർ പദവി നേടിയത്.. അധികാരത്തിൽ എത്തിയ കോൺഗ്രസ്സ് എഴുതി ഉണ്ടാക്കി പഠിപ്പിച്ച ചരിത്രങ്ങളിൽ അവർക്ക് വേണ്ടതെ കാണൂ..ചരിത്രം പലപ്പോഴും ഓരോരുത്തരും അവരുടെ ഭാവനയ്ക്ക് എഴുതി വിടും..ആരെഴുതിയത് വായിച്ചാലും അനുഭവിച്ചത് യാഥാർത്ഥ്യമായി നില നിൽക്കും..
എന്ത് കൊണ്ട് ബ്രിട്ടൻ്റെ അടുത്ത ആളായി ഇരുന്നു എന്ന് നിങൾ പരിഹസിക്കുന്ന ആളെ അവർ എന്തിന് അവരുടെ ഷൂ നക്കിപ്പിചു?
എന്തിന് സെല്ലുലാർ ജയിലിൽ അടച്ചത്..?
എന്ത് കൊണ്ട് ഒരു പദവിയും നൽകി ആദരിചില്ല..?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുക..

ഓഫ് റോഡ് റൈഡ്: ജോജു ജോര്‍ജിന് നോട്ടീസ് നല്‍കുമെന്ന് ആര്‍.ടി.ഒ

ഇനി കേരളത്തിൽ മാത്രം ഉള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിലനിൽപ്പിന് വേണ്ടി എന്തും പറയാം…എന്നാൽ കോൺഗ്രസ്സ് അതാവർത്തിക്കരുത്..
കുറഞ്ഞത് ഇന്ദിര ഗാന്ധി എന്തിനാണ് സവർക്കറുടെ സ്റ്റാമ്പ് ഇറക്കിയത് എന്നെങ്കിലും ആലോചിക്കണം…
പൂരത്തിൻ്റെ കുടയിൽ നിന്നെ സവർക്കറെ മാറ്റാൻ കഴിയൂ..രാജ്യത്ത് ജനങ്ങൾ അയാളെ സ്നേഹിക്കുന്നു അവരുടെ മനസ്സിൽ സ്ഥാനം കൊടുക്കുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയുക…

shortlink

Related Articles

Post Your Comments

Related Articles


Back to top button