Latest NewsIndia

പ്രസിഡന്റിനെ ഇംപീച്ച് ചെയ്യും : അവിശ്വാസ പ്രമേയവുമായി ശ്രീലങ്കൻ പ്രതിപക്ഷം

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കൻ സർക്കാരിനെ സമ്മർദത്തിലാക്കി പ്രതിപക്ഷം. പ്രധാന പ്രതിപക്ഷ പാർട്ടിയായ എസ്.ജെ.ബി, സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഒരുങ്ങുകയാണ്.

വിലക്കയറ്റത്തിലും സാമ്പത്തിക പദ്ധതിയിലും പൊറുതിമുട്ടി രാജ്യത്തെമ്പാടും പ്രതിഷേധം പൊട്ടി പുറപ്പെടുകയാണ്. ഈ സന്ദർഭം കൃത്യമായി ഉപയോഗിക്കാനുള്ള പുറപ്പാടിലാണ് ശ്രീലങ്കയിലെ പ്രതിപക്ഷ നേതാക്കൾ. അവിശ്വാസ പ്രമേയം കൊണ്ടുവന്ന് പ്രസിഡണ്ട് ഗോതബയ രാജപക്സയെ ഇംപീച്ച് ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.

ശ്രീലങ്കൻ രാഷ്ട്രീയത്തിലെ ഏറ്റവും പ്രബല കുടുംബമായ രാജപക്സ കുടുംബം, സമ്പൂർണ്ണമായും സർക്കാരിന്റെ എല്ലാ മേഖലകളിൽ നിന്നും രാജിവെച്ച് ഒഴിയണമെന്നാണ് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ ആവശ്യപ്പെടുന്നത്. എക്സിക്യൂട്ടീവ് പ്രസിഡന്റ് സമ്പ്രദായം ഒഴിവാക്കണമെന്നും, അധികാരം നിയമസഭ, നീതിന്യായ വ്യവസ്ഥ, എക്സിക്യൂട്ടീവ് എന്നിങ്ങനെ മൂന്ന് മേഖലകൾക്കായി വിഭജിക്കണമെന്നും പ്രതിപക്ഷം ആവശ്യം ഉയർത്തുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button