ആറ്റിങ്ങൽ: വിവാഹം ചെയ്തതായി തെറ്റിദ്ധരിപ്പിച്ച് ഒന്നിച്ച് താമസിക്കുന്നതിനിടെ യുവതിയെ പീഡിപ്പിച്ച ‘ഭർത്താവ്’ അടക്കം നാല് പേർ അറസ്റ്റിൽ. ആറ്റിങ്ങലാണ് സംഭവം. യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തോട്ടയ്ക്കാട് ചാത്തമ്പറ വാവറ വീട്ടിൽ ബേബി എന്നു വിളിക്കുന്ന രഞ്ജിത്ത് (56), ഇയാൾക്ക് കൂട്ടുനിന്ന ചാത്തമ്പാറ കുന്നുവാരം വലിയവിള പുത്തൻ വീട്ടിൽ ശശിധരൻ (56), കടയ്ക്കൽ കുറ്റിക്കാട് വാചീക്കോണം ചിന്നു ഭവനിൽ വിക്രമൻ (64), തോട്ടയ്ക്കാട് പാണൻ വിള പുത്തൻ വീട്ടിൽ മോഹനൻ പിള്ള (65) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.
56 കാരനായ രഞ്ജിത്ത് യുവതിയുമായി പ്രണയത്തിലാവുകയും ഇവരെ സ്വാധീനിച്ച് ആറ്റിങ്ങലിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചതായി വരുത്തിതീർക്കുകയും ചെയ്തിരുന്നു. ശേഷം, വാടക വീടെടുത്ത് ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നു. വിവാഹത്തിന് വേണ്ട സഹായങ്ങൾ ചെയ്തത് രഞ്ജിത്തിന്റെ ഈ കൂട്ടാളികളാണ്. കൂട്ടുകാർ എന്ന് പറഞ്ഞായിരുന്നു രഞ്ജിത്ത് ഇവരെ യുവതിക്ക് പരിചയപ്പെടുത്തിയത്. ഇതിനിടെ മറ്റുള്ളവരും പീഡനശ്രമം തുടങ്ങിയതോടെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
Post Your Comments