ന്യൂഡല്‍ഹി: കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. എല്‍.പി.ജി സിലിണ്ടറിന്റെ വിലവര്‍ധനവും സബ്‌സിഡി പിന്‍വലിച്ചതും ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിലൂടെ രാഹുല്‍ വിമര്‍ശനമുന്നയിച്ചത്. ഇന്നത്തെ വിലയ്ക്ക് യു.പി.എ കാലത്ത് ഗ്യാസ് സിലിണ്ടര്‍ രണ്ടെണ്ണം ലഭിക്കുമായിരുന്നുവെന്നാണ് രാഹുല്‍ഗാന്ധിയുടെ അവകാശവാദം.
Read Also: 43 ലക്ഷത്തിന്റെ മീൻ കൊടുത്തിട്ടുണ്ട്, വഞ്ചിച്ചിട്ടില്ല: ധർമജൻ ബോള്‍ഗാട്ടി
‘എല്‍.പി.ജി സിലിണ്ടറിന് യു.പി.എ കാലത്ത് 410 രൂപയായിരുന്നു. അന്ന് 827 രൂപ സബ്‌സിഡി അനുവദിച്ചിരുന്നു. ബിജെപി ഭരിക്കുന്ന ഇപ്പോള്‍ സിലിണ്ടറിന് 999 രൂപയാണ്. സബ്‌സിഡി തുക വട്ടപൂജ്യം. കോണ്‍ഗ്രസ് ദരിദ്രര്‍ക്കും മധ്യവര്‍ഗ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കുമായാണ് ഭരിച്ചത്. അതാണ് നമ്മുടെ സാമ്പത്തിക നയത്തിന്റെ കാതൽ’- രാഹുല്‍ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
Post Your Comments