ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍, ടെസ്ല മേധാവി ഇലോണ്‍ മസ്ക് തയ്യാറാകണമെന്ന അഭ്യര്‍ത്ഥനയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല. ടെസ്ലയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള കാറുകളുടെ നിര്‍മ്മാണത്തിനായി ഇന്ത്യയില്‍ നിക്ഷേപം നടത്താനാണ് അദാര്‍ പൂനാവാല നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Read Also:90കളിലെ വെറുപ്പിന്റെ യുഗം തിരിച്ചു കൊണ്ടുവരാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത് : ഒവൈസി
ലോകത്തിലെ ഏറ്റവും വലിയ ധനികന് നടത്തുന്ന ഏറ്റവും മികച്ച നിക്ഷേപമായിരിക്കും ഇതെന്നും പൂനാവാല പറഞ്ഞു. ട്വിറ്ററിലൂടെയാണ് പൂനാവാല പ്രതികരണവുമായി എത്തിയിരിക്കുന്നത്. 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങാമെന്ന് ടെസ്ല മേധാവി വാഗ്ദാനം ചെയ്യുകയും ട്വിറ്റര്‍ ബോര്‍ഡ് അദ്ദേഹത്തിന്റെ ഓഫര്‍ അംഗീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ്, പൂനാവാല മസ്കിനോട് ഇന്ത്യയില്‍ നിക്ഷേപം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments