തിരുവനന്തപുരം: പണിമുടക്ക് തകൃതിയായതോടെ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കെഎസ്ആർടിസി മാനേജ്മെന്റ്. അച്ചടക്ക നടപടികളുടെ ഭാഗമായി കഴിഞ്ഞ പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാവാത്തവരുടെ പട്ടിക തയ്യാറാക്കിയ കെഎസ്ആർടിസി, ഇനി മുതല്‍ 190 ദിവസം ജോലിചെയ്യുന്നവരെ മാത്രമേ ശമ്പള വര്‍ധദ്ധവിനും സ്ഥാനക്കയറ്റത്തിനുമുള്‍പ്പെടെ പരിഗണിക്കുകയുള്ളൂ എന്ന തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
Also Read:താജ്മഹൽ ഉണ്ടാക്കിയത് ‘തേജോ മഹാലയ’ ശിവക്ഷേത്രം പൊളിച്ച്: പരിശോധിക്കാൻ കോടതിയിൽ ഹർജി
മന്ത്രി ആന്റണി രാജു നിർദ്ദേശിച്ച പ്രകാരമാണ് മാനേജ്മെന്റ് നടപടികൾ കൈക്കൊള്ളുന്നത്. സ്ഥാപനത്തിന്റെ അവസ്ഥയും താന്‍ നല്‍കിയ ഉറപ്പും പരിഗണിക്കാതെ പണിമുടക്കിയവരോട് വിട്ടുവീഴ്ചയില്ലെന്നായിരുന്നു സംഭവത്തിൽ മന്ത്രിയുടെ പ്രതികരണം.
അതേസമയം, ശമ്പളം ലഭിക്കാത്ത തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. മുടങ്ങിയിട്ട് മാസങ്ങളായിട്ടും ജോലി ചെയ്തവരുടെ കൂലി പിടിച്ചു വയ്ക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം കെഎസ്ആർടിസിയ്ക്കെതിരെ ഉയർന്നിട്ടുണ്ട്.
Post Your Comments