Latest NewsKeralaNews

‘സിക്‌സടിച്ച് പിണറായി ടീമിനായി സെഞ്ച്വറി നേടും’: ആത്മവിശ്വാസം പ്രകടിപ്പിച്ച് ജോ ജോസഫ്

മൂന്ന് കാര്യങ്ങള്‍ തനിക്ക് തൃക്കാക്കരയില്‍ ഗുണം ചെയ്യും.

കൊച്ചി: തൃക്കാക്കരയില്‍ മുന്നണികളുടെ ശക്തമായ പ്രകടനങ്ങൾ നടക്കുമ്പോൾ വൻ ഭൂരിപക്ഷത്തോടെ ജയിക്കാന്‍ സാധിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. എല്‍ഡിഎഫിന്റെ സെഞ്ച്വറി തന്നിലൂടെയാണെന്ന് ഉറപ്പിച്ച് പറയുകയാണ് ജോ ജോസഫ്. ഊര്‍ജസ്വലമായി തൃക്കാക്കരയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായി തന്നെയാണ് താന്‍ മത്സരത്തിനിറങ്ങിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Read Also: കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അപകടം : മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേറ്റു

‘മൂന്ന് കാര്യങ്ങള്‍ തനിക്ക് തൃക്കാക്കരയില്‍ ഗുണം ചെയ്യും. പോസിറ്റീവ് രാഷ്ട്രീയവും പിണറായി വിജയന്‍ സര്‍ക്കാരിന്റെ വികസന നയങ്ങളും തന്റെ യുവത്വവുമാണ് എന്റെ ആത്മവിശ്വാസത്തിന്റെ കാരണം. വിജയം സുനിശ്ചിതമാണ്. കളിക്കളത്തിലേത് പോലെ സിക്‌സടിച്ച് പിണറായി ടീമിനായി സെഞ്ച്വറി നേടും. തൃക്കാക്കരയിലെ ജനങ്ങളുടെ പ്രതികരണം തെളിയിക്കുന്നത് അതാണ്’- അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button