മുട്ടം: കാർ തൊടുപുഴയാറിന്റെ തീരത്തേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. കുന്നം, പന്നിമറ്റം, മടക്കത്താനം സ്വദേശികൾക്കാണ് പരിക്കേറ്റത്.
തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ മ്രാലയ്ക്കു സമീപം വളവിൽ, ഇന്നലെ ഉച്ചക്ക് 11.45-ഓടെയാണ് സംഭവം. അപകടത്തിൽ സാരമായി പരിക്കേറ്റവരെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയിൽ നിന്ന് തിരികെ മടക്കത്താനത്തേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
Read Also : ‘എന്നും ഒഴിഞ്ഞുകിടക്കണേ എന്നാണ് എന്റെ പ്രാർത്ഥന’ : 7 ക്യാൻസർ ഹോസ്പിറ്റലുകൾ ആസാമിനു സമർപ്പിച്ച് പ്രധാനമന്ത്രി
റോഡരികിലെ സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിൽ തകർത്താണ് കാർ തലകീഴായി മറിഞ്ഞത്. രണ്ട് മീറ്ററോളം ദൂരത്തിലുള്ള പുഴയിലേക്ക് പതിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. തുടർന്ന്, മുട്ടം പൊലീസും തൊടുപുഴ ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Post Your Comments