ThiruvananthapuramLatest NewsKeralaNattuvarthaNews

ഭ​ക്ഷ്യ​വി​ഷ​ബാ​ധ: ഷ​വ​ർ​മ​യി​യിൽ സാ​ൽ​മൊ​ണ​ല്ല​യുടെയും ഷി​ഗ​ല്ല​യുടെയും സാന്നിധ്യം

തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യ​ത് ഭക്ഷണത്തിലെ സാ​ൽ​മൊ​ണ​ല്ല​യുടെയും ഷി​ഗ​ല്ല​യുടെയും സാന്നിധ്യം. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടെയും ഷിഗല്ലയുടെയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്.

ഭക്ഷ്യവിഷബാധയേറ്റെന്നു പരാതിയുള്ള സ്ഥാപനത്തില്‍ നിന്നു ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടെയും പെപ്പര്‍ പൗഡറിന്റെയും പരിശോധനാഫലമാണ് ഇന്ന് പുറത്തുവന്നത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഈ സാംപിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചെന്നും തുടർനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button