തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത് ഭക്ഷണത്തിലെ സാൽമൊണല്ലയുടെയും ഷിഗല്ലയുടെയും സാന്നിധ്യം. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടെയും ഷിഗല്ലയുടെയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
ഭക്ഷ്യവിഷബാധയേറ്റെന്നു പരാതിയുള്ള സ്ഥാപനത്തില്‍ നിന്നു ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടെയും പെപ്പര്‍ പൗഡറിന്റെയും പരിശോധനാഫലമാണ് ഇന്ന് പുറത്തുവന്നത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഈ സാംപിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചെന്നും തുടർനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments