
കോഴിക്കോട്: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖിലിനെ (22) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിൽ നിന്നാണ് പ്രതി മയക്കുമരുന്ന് കൊണ്ടുവന്നതെന്നും, സമാന രീതിയിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടു വരുന്ന സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
Read Also :കാസർഗോഡ് നിന്ന് പിടികൂടിയത് ഇരുനൂറ് കിലോ പഴകിയ മത്സ്യം
ചേവായൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ഷാൻ, ജയിംസ്, എ.എസ്.ഐ സജി എം, ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻ ദാസ്, ഹാദിൽ, ശ്രീജിത്ത്, ഷഹീർ, അർജുൻ, സുനോജ്, ജിനേഷ്, സുമേഷ് എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments