Latest NewsInternational

വിശുദ്ധ വൃക്ഷച്ചുവട്ടിൽ നഗ്ന ഫോട്ടോഷൂട്ട് : ഇൻഫ്ളുവൻസറായ പെൺകുട്ടിയെ കാത്തിരിക്കുന്നത് 6 വർഷം തടവ്

ബാലി: തദ്ദേശീയർ വിശുദ്ധമായി കണക്കാക്കുന്ന പുണ്യവൃക്ഷത്തിന്റെ ചുവട്ടിൽ വച്ച് നഗ്ന ഫോട്ടോ ഷൂട്ട് ചെയ്തതിന് വിദേശിയായ വിനോദ സഞ്ചാരിക്ക് എതിരെ കേസ്.
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ റഷ്യൻ സ്വദേശിനി അലീന ഫസ്‌ലീവയ്ക്കെതിരെയാണ് ബാലി പോലീസ് കേസെടുത്തത്.

ഇൻസ്റ്റാഗ്രാമിലെ താരമായ അലീന എടുത്ത ചിത്രങ്ങൾ, ബാലിയിലെ നിലുഹ് ജെലന്റിക് എന്ന വ്യവസായിയുടെ കണ്ണിൽ പെട്ടതിനെ തുടർന്ന് അദ്ദേഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ്. തദ്ദേശീയർ വിശുദ്ധമായി കണക്കാക്കുന്ന ബാബാകാൻ ക്ഷേത്രത്തിലെ വൃക്ഷമായ കയു പുതിതിനു ചുവട്ടിൽ നിന്നാണ് അലീന ചിത്രങ്ങളെടുത്തത്.

ഏതാണ്ട് 800 വർഷം പഴക്കമുള്ളതാണ് ഈ വൃക്ഷം. അതുകൊണ്ടു തന്നെ, വളരെ പാവനമായാണ് തദ്ദേശീയർ ഇതിനെ കണക്കാക്കുന്നത്. സംഭവത്തിനെതിരെ, വൻ പ്രതിഷേധമാണ് ബാലിയിൽ ഉയരുന്നത്. പിടിക്കപ്പെട്ടാൽ അലീന ചുരുങ്ങിയത് ആറു വർഷം തടവും 78,000 യൂറോ പിഴയും അടക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button