മുംബൈ: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്സിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വൈകിട്ട് 3.30നാണ് മത്സരം. അവസാന രണ്ട് മത്സരങ്ങളും തോറ്റ സഞ്ജുവിന്റെ രാജസ്ഥാൻ പന്ത്രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. പത്ത് പോയിന്റുള്ള പഞ്ചാബ് ഏഴാം സ്ഥാനത്തും. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരുടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്.
ഓപ്പണിംഗിൽ മായങ്കും ശിഖർ ധവാനും നൽകുന്ന തുടക്കം തന്നെയാണ് പഞ്ചാബിന്റെ പ്രതീക്ഷ. കാഗിസോ റബാഡ നയിക്കുന്ന ബൗളിംങ് നിര ശക്തമാണ്. ഡെത്ത് ഓവറുകളിൽ അർഷ്ദീപിന്‍റെ മിന്നും ഫോമും രാജസ്ഥാൻ കരുതിയിരിക്കണം. ലിയാം ലിവിങ്സ്റ്റൺ, ജോണി ബെയ്ർസ്റ്റോ, ഭാനുക രജപക്സ എന്നീ പവർ ഹിറ്റർമാരുണ്ടെങ്കിലും ഫോമിൽ ആശങ്കയുണ്ട്.
അതേസമയം, തകർപ്പൻ ഫോമിലുള്ള രാജസ്ഥാൻ ഓപ്പണർ ജോസ് ബട്‍ലറെയും നായകൻ സഞ്ജു സാംസണെയും പിടിച്ചുകെട്ടാനാകും പഞ്ചാബ് ബൗളർമാരുടെ ലക്ഷ്യം. തകർത്തടിക്കുന്ന ബട്‍ലറാണെങ്കിൽ മൂന്ന് സെഞ്ച്വറിയോടെ 558 റൺസുമായി ഓറഞ്ച് ക്യാപുമായി മുന്നേറുകയാണ്.
Read Also:- വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ!
ദേവ്ദത്ത് പടിക്കലും കരുൺ നായരും ഷിമ്രോൺ ഹെറ്റ്മെയറും കൂടി ചേരുമ്പോൾ രാജസ്ഥാന് റൺസിനെക്കുറിച്ച് ആശങ്കയില്ല. ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ പേസ് ജോഡിയും ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ സ്പിൻ കൂട്ടുകെട്ടും ബൗളിംഗിൽ രാജസ്ഥാന് മേൽക്കൈ നൽകുന്നു.
Post Your Comments