ആലപ്പുഴ: മദ്യപാനത്തിനിടയില്‍ ഉണ്ടായ വാക്കു തര്‍ക്കത്തില്‍ അനുജന്‍ ജ്യേഷ്ഠനെ പൈപ്പുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. കാക്കാഴം പുതുവല്‍ സ്വദേശി സന്തോഷ് (48) ആണ് മരിച്ചത്.
അമ്പലപ്പുഴയ്ക്ക് സമീപം കാക്കാഴം കടല്‍ത്തീരത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അനുജന്‍ സിബിയെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
കടപ്പുറത്ത് വച്ച് മദ്യപിച്ച ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പിന്നാലെയാണ് മത്സ്യത്തൊഴിലാളികള്‍ സന്തോഷിനെ ഷെഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്, ഇവർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണം എന്നാണ് വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments