വാഷിങ്ടൺ: ഉക്രൈന് വീണ്ടും ആയുധ സഹായം പ്രഖ്യാപിച്ച് അമേരിക്ക. ഏതാണ്ട് 150 മില്യൺ ഡോളറിന്റെ ആയുധങ്ങളാണ് ഉക്രൈന് സഹായമായി അമേരിക്ക നൽകുക.
പീരങ്കി ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ആർട്ടിലറി റഡാർ, മിസൈലുകൾ, ജാമറുകൾ, ചെറിയ പീരങ്കികളും ഷെല്ലുകളും മറ്റു വെടിക്കോപ്പുകളും അടക്കമുള്ള ലോഡ് ഉടനേ യു. എസിൽ നിന്നും ഉക്രൈനിലേക്ക് പുറപ്പെടുംമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
‘ഇന്നും അമേരിക്ക ഉക്രൈനുള്ള ശക്തമായ പിന്തുണ തുടരുന്നുണ്ട്. ആ രാജ്യത്തിലെ ധീരരായ ജനങ്ങൾ അത് അർഹിക്കുന്നു. അവർക്ക് നമ്മുടെ രാജ്യത്തെ പ്രതിരോധിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവരുത്.’ ആയുധ സഹായം നൽകാനുള്ള തീരുമാനത്തെ പറ്റി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.
ഗോസ്റ്റ് ഡ്രോണുകൾ, ഹൊവിറ്റ്സറുകൾ, ടാങ്ക് വേധ ജാവലിൻ മിസൈലുകൾ, എന്നിവയടക്കം ഇതിന് മുൻപും വൻതോതിൽ ആയുധങ്ങൾ യു.എസ് ഉക്രൈന് നൽകിയിട്ടുണ്ട്.
Post Your Comments