കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സർക്കാർ വിരുദ്ധ വികാരം രൂക്ഷമാകുന്നതിനിടെയാണ് ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതാബയ രാജപക്സെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച അർധരാത്രി മുതലാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്.
അഞ്ചാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് വീണ്ടും അടിയന്തരാവസ്ഥ. പൊതുക്രമം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അടിയന്തരാവസ്ഥയെന്ന് പ്രസിഡന്റിന്റെ വക്താവ് പ്രതികരിച്ചു.
Post Your Comments