ന്യൂയോർക്ക്∙ യുഎസിൽ വ്യോമഗതാഗതം സ്തംഭിച്ചു. വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെത്തുടർന്ന് സ്തംഭിച്ച വ്യോമഗതാഗതം എപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വ്യക്തമല്ല. യുഎസിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ എയർ മിഷൻ സിസ്റ്റത്തിലാണ് തകരാർ കണ്ടെത്തിയത്. വിമാന ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇതിൽ ഉള്ളത്. തകരാർ കണ്ടെത്തിയതിന് പിന്നാലെയാണ് വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കിയത്.
ആകെ 760 വിമാനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് അവേർ റിപ്പോർട്ട് ചെയ്തു. വ്യോമഗതാഗതം സ്തംഭിച്ചത് ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സാങ്കേതിക തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത്തരമൊരു അവസ്ഥയെക്കുറിച്ച് കേട്ടിട്ടില്ലെന്നും വ്യോമയാന മേഖലയിലെ വിദഗ്ധൻ പർവേസ് ഡാമനിയ വ്യക്തമാക്കി.
Post Your Comments