Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

ആഡംബര ഹോട്ടൽ പൊട്ടിത്തെറിച്ച് ഗർഭിണിയും കുട്ടിയും ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു

 

ഹവാന: പ്രകൃതിവാതകം ചോർന്ന് ആഡംബര ഹോട്ടലിൽ പൊട്ടിത്തെറി. ഗർഭിണിയും കുട്ടിയും ഉൾപ്പെടെ 18 പേർ മരിച്ചു. ക്യൂബയിലെ ഹവാനയിലാണ് അപകടം. ഹോട്ടലിലേക്ക് കൊണ്ടുവന്ന പ്രകൃതിവാതകം ചോർന്ന് സ്‌ഫോടനമുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തൽ.

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹവാനയിലെ സരടോഗ ഹോട്ടലിലായിരുന്നു സ്‌ഫോടനം. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്.

അതേസമയം, സ്‌ഫോടനമുണ്ടായത് ബോംബാക്രമണം മൂലമല്ലെന്നും നിർഭാഗ്യകരമായ അപകടം മാത്രമാണെന്നും ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ദിയാസ്-കാനൽ പ്രതികരിച്ചു. അപകടത്തിന് പിന്നാലെ 64 പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 14 പേർ 18ന് താഴെ പ്രായമുള്ളവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button