Latest NewsNewsInternational

പുണ്യക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വിശുദ്ധ മരത്തിന് മുകളിൽ കയറി നഗ്ന ഫോട്ടോ ഷൂട്ട്: ദമ്പതികളെ നാടുകടത്തും

ഇന്തോനേഷ്യ: പ്രാദേശിക സംസ്കാരം ലംഘിച്ച് ഒരു പുണ്യവൃക്ഷത്തിൽ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയ ദമ്പതികളെ നാടുകടത്താനൊരുങ്ങി ബാലി. റഷ്യൻ എലീന ഫസ്‌ലീവയെയും അവളുടെ ഭർത്താവിനെയുമാണ് അധികൃതർ നാടുകടത്താൻ ഒരുങ്ങുന്നത്. ഇന്തോനേഷ്യൻ ഹോളിഡേ ദ്വീപിലെ ഉദ്യോഗസ്ഥർ ആണ് ഇക്കാര്യം അറിയിച്ചത്. തബനാൻ ജില്ലയിലെ ഒരു പുണ്യക്ഷേത്രത്തിലെ 700 വർഷം പഴക്കം ചെന്ന വൃക്ഷത്തിന് മുകളിൽ കയറി എലീന ഫസ്‌ലീവ നഗ്ന ഫോട്ടോഷൂട്ട് നടത്തിയത് ഏറെ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള തന്റെ ഇൻസ്റ്റാഗ്രാമിൽ എലീന തന്നെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രങ്ങള്‍ വൈറലായതിനു പിന്നാലെ ബാലി സ്വദേശി നൽകിയ പരാതിയിലാണ് പൊലീസ് മോഡലിനെതിരെ കേസ് എടുത്തത്. തബാനയിലെ ബാബകൻ ക്ഷേത്രത്തോടു ചേർന്നാണ് 700 വർഷം പ്രായം കണക്കാക്കുന്ന വിശുദ്ധ മരമുള്ളത്. പ്രദേശവാസികൾ വിശുദ്ധമായി കണക്കാക്കുന്ന ഈ മരത്തിനായി അവർ പൂജകൾ വരെ നടത്താറുണ്ട്.

Also Read:സീനിയോരിറ്റിയ്ക്ക് സീറ്റില്ല, പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമായിരിക്കും ടിക്കറ്റ്: രാഹുൽ

ഇവിടെ വെച്ചാണ് ഈ വിശ്വാസികളുടെ വികാരം വ്രണപ്പെടുന്ന തരത്തിലുള്ള ഫോട്ടോയ്ക്ക് എലീന പോസ് ചെയ്തത്. ഈ മരത്തിന്റെ കൂറ്റൻ വേരിലാണ് എലീന പൂർണ നഗ്നയായി കിടന്ന് ഫോട്ടോഷൂട്ട് നടത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. അവളുടെ ഭർത്താവ് ആൻഡ്രി ഫാസ്‌ലീവ് ആണ് ഫോട്ടോ പകർത്തിയത്. ഇത് ബാലിനീസ് കമ്മ്യൂണിറ്റികളെ പ്രകോപിപ്പിച്ചു.

‘പൊതു ക്രമസമാധാനത്തെ അപകടപ്പെടുത്തുന്നതും പ്രാദേശിക മാനദണ്ഡങ്ങൾ മാനിക്കാത്തതുമായ പ്രവർത്തനങ്ങളാണ് ഇരുവരും നടത്തിയതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രണ്ട് പേരെയും നാടുകടത്തും. ഭർത്താവിനെയും ഭാര്യയെയും ഇന്തോനേഷ്യയിൽ നിന്ന് കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും വിലക്കും. പ്രാദേശിക വിശ്വാസത്തിന് അനുസൃതമായി പുണ്യസ്ഥലത്ത് ശുദ്ധീകരണ ചടങ്ങിൽ ഇരുവരും പങ്കെടുക്കണം’, ബാലി ഇമിഗ്രേഷൻ മേധാവി ജമറുലി മണിഹുറുക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സംഭവം വിവാദമായതോടെ, താൻ ഒരു വലിയ തെറ്റ് ചെയ്തുവെന്ന് സമ്മതിച്ചുകൊണ്ട് അലീന ഫസ്ലീവ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇംഗ്ലീഷിലും ബഹാസ ഇന്തോനേഷ്യയിലും ക്ഷമാപണം നടത്തി. കേസും നടപടികളും നേരിടേണ്ടി വരുമെന്ന് മനസ്സിലാക്കി എലീന ചിത്രങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. അറിയാതെ സംഭവിച്ച തെറ്റിന് മാപ്പു നൽകണമെന്നാണ് എലീനയുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button