ഹൈദരാബാദ്: പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചാൽ അതിനുള്ള പ്രതിഫലം ലഭിക്കുമെന്നും അല്ലാതെ, വർഷങ്ങളോളമുള്ള പരിചയം വെച്ച് കൈവശമുള്ള ടിക്കറ്റ് തുടർന്ന് ലഭിക്കുകയില്ലെന്നും മുന്നറിയിപ്പ് നൽകി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അടിത്തട്ടിലുള്ള പ്രവർത്തകരുടെ പ്രതികരണങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരിക്കും തുടർനടപടികൾ ഉണ്ടാവുകയെന്നും രാഹുൽ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ വേണ്ടി, തെലങ്കാനയിലെ എല്ലാ യുവതി യുവാക്കളേയും കോൺഗ്രസ് പാർട്ടിയിലേക്ക് ക്ഷണിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിനായി തെലങ്കാനയിലെത്തിയതാണ് രാഹുല്‍. കോൺഗ്രസിന് നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാൽ, സത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഇതുവരെ അണികൾക്കൊപ്പമാണ് നിന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബ്ലൂ ആധാർ കാർഡ്: ആർക്കൊക്കെ അപേക്ഷിക്കാം, വിശദവിവരങ്ങൾ ഇങ്ങനെ
പാർട്ടിക്കുള്ളിൽ പരാതികളുണ്ടെങ്കിൽ അത് കോൺഗ്രസിനകത്ത് തന്നെ പരിഹരിക്കണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. മാധ്യമങ്ങൾ മുഖേന പരാതികൾ ഉന്നയിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും അത്തരത്തിലുള്ള സംഭവങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും ഹൈദരാബാദിൽ വെച്ച് നടന്ന കോൺഗ്രസ് പാർട്ടി മീറ്റിങ്ങിൽവെച്ച് രാഹുൽ പറഞ്ഞു.
Post Your Comments