ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

‘സ്ത്രീകൾ വിവാഹമോചനം നേടുകയും ഭർത്താക്കന്മാരുടെ ജീവിതം നശിപ്പിക്കുകയും ചെയ്യുന്നു’: മമ്ത

കൊച്ചി: സ്ത്രീകള്‍ എല്ലായ്പ്പോഴും ഇരകളായി നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും ‘സ്വയം ഇരയാകാന്‍’ വലിയ താല്പര്യമുള്ള നാടാണ് നമ്മുടേതെന്നും വ്യക്തമാക്കി നടി മമ്ത മോഹന്‍ദാസ്. ‘ഞാന്‍ പീഡനത്തിന്‍റെ ഇരയാണ്, ആക്രമണത്തിന്‍റെ ഇരയാണ്, ഞാന്‍ പെണ്ണായത് കൊണ്ട് ഇരയായതാണ്’ എന്നിങ്ങനെ, ഒരേ പാട്ട് തന്നെ എത്ര കാലമാണ് പാടി കൊണ്ടിരിക്കുകയെന്നും മമ്ത ചോദിച്ചു. ചെറിയ പെണ്‍കുട്ടികള്‍ക്ക് അതേ പ്രായത്തിലുള്ള ആണ്‍കുട്ടികളേക്കാള്‍ പ്രിവിലേജ് കൂടുതല്‍ ലഭിക്കുന്നുണ്ടെന്നും മമ്ത വ്യക്തമാക്കി.

മമ്ത മോഹൻദാസിന്റെ വാക്കുകൾ ഇങ്ങനെ;

‘ഞാൻ കടന്നുപോയ എല്ലാത്തിന്‍റെയും ഇരയായി, ഞാൻ എന്നെത്തന്നെ അവതരിപ്പിക്കുന്നില്ല. സ്വയം ഇരയാകാന്‍ ഭയങ്കര താല്‍പര്യമുള്ള നാടാണ് നമ്മുടേത്. സ്ത്രീകള്‍ എല്ലായ്പ്പോഴും ഇരകളായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. അവര് ഒരേ പാട്ട് തന്നെയാണ് എപ്പോഴും പാടുന്നത്. എത്ര കാലമാണ് ഇതേ പാട്ട് പാടി കൊണ്ടിരിക്കുക. ഞാന്‍ പീഡനത്തിന്‍റെ ഇരയാണ്, ആക്രമണത്തിന്‍റെ ഇരയാണ്, ഞാന്‍ പെണ്ണായത് കൊണ്ട് ഇരയായതാണ്, എന്നിങ്ങനെ, അങ്ങനൊന്നും ഒരിക്കലും ചെയ്യരുത്. നിങ്ങള്‍ നിങ്ങളുടെ കാലുകള്‍ മുന്നോട്ടുതന്നെ വെക്കുക. പെണ്ണാണെന്ന അഭിമാന ബോധത്തോടെ മുന്നോട്ടുപോവുക.

തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന

ചെറിയ പെണ്‍കുട്ടികള്‍ക്കാണ് ആണ്‍കുട്ടികളേക്കാള്‍ പ്രിവിലേജ് കൂടുതല്‍ ലഭിക്കുന്നത്. ഇന്ന് പെണ്‍കുട്ടികള്‍ക്ക് അമിത ആത്മവിശ്വാസമാണ്. സമപ്രായക്കാരില്‍ തന്നെ നോക്കി കഴിഞ്ഞാല്‍ ഇവള്‍ ആള്‍ സ്മാര്‍ട്ടാണ്, ഇവന്‍ ആള് സ്ലോയാണ് എന്നിങ്ങനെയാണ് മിക്ക വീടുകളില്‍ നിന്നും കേള്‍ക്കുന്നത്. സ്ത്രീകൾ എങ്ങനെ വിവാഹമോചനം നേടുന്നുവെന്നത് ഞാൻ കാണുകയാണ്.അവർ വേർപിരിയുകയും ശേഷം അവരുടെ ഭർത്താക്കന്മാരുടെ ജീവിതം നശിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

നിങ്ങൾ ഇത്തരത്തിലൊന്നും കേട്ടിട്ടില്ലെന്ന് പറയരുത്. സ്ത്രീകൾ പുരുഷന്മാരെ ഉപേക്ഷിച്ചതിന് ശേഷം പിന്നീട്, അവരെ സമാധാനത്തോടെ ജീവിക്കാനും മുന്നോട്ട് പോകാനും സമ്മതിക്കുന്നില്ല. ഇങ്ങനെയും സമൂഹത്തില്‍ നടക്കുന്നുണ്ട്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button