KeralaLatest NewsNews

കൂടെ കിടന്നവൾക്ക് രാപ്പനി അറിയും, അത് മതിയോ രാഷ്ട്രീയക്കാരിയാകാൻ? വിമർശനവുമായി സംഗീത ലക്ഷ്മണ

കോൺഗ്രസ് വോട്ടറും അനുഭാവിയുമായ ഞാൻ ഒരിക്കലും ഉമയ്ക്ക് വോട്ട് ചെയ്യില്ല

തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കപ്പെട്ടതിനെ വിമർശിച്ച് അഭിഭാഷക സംഗീത ലക്ഷ്മണ. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി യുഡിഎഫ് ഇന്നോളം പാലിച്ചിരുന്ന രീതികള്‍ വെച്ച്‌ തൃക്കാക്കര പോലൊരു നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാവുക എന്നത് ഉമയ്ക്ക് സ്വപ്നം കാണാനെങ്കിലും സാധിക്കുമായിരുന്നോ? എന്ന് സംഗീത ലക്ഷ്മണ ചോദിക്കുന്നു. തോമസിന്റെ പൊണ്ടാട്ടി പട്ടം അലങ്കരിച്ചിരുന്നു എന്നതും തോമസിനും മക്കള്‍ക്കും വെച്ചു വിളമ്പി കൊടുത്തതുമൊക്കെയുള്ള ഗൃഹനായിക എന്ന റോളിലുള്ള മികവല്ലാതെ മറ്റൊരു യോഗ്യതയും ഉമക്കില്ലെന്നും സംഗീത വിമർശിച്ചു.

read also: കുണ്ടറയിൽ ബാറിൽ വച്ച് മർദ്ദനമേറ്റ യുവാവ് മരിച്ചു
കുറിപ്പ് പൂർണ്ണ രൂപം

കൂടെ കിടന്നവൾക്ക് രാപ്പനി അറിയും
എന്നാലത് കൊണ്ട് രാഷ്ട്രീയം അറിയണമെന്നുണ്ടോ, രാഷ്ട്രീയ ബോധമുണ്ടാവണമെന്നുണ്ടോ?
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥിയായ ഉമയെ കുറിച്ച് തന്നെയാണ് ചോദ്യം.
കൊച്ചി കേന്ദ്രീകരിച്ച് കൊണ്ട് ഐക്യജനാധിപത്യമുന്നണിക്ക് വേണ്ടി പ്രവർത്തിക്കുന്ന, വർഷങ്ങളായി ജനങ്ങളുടെയിടയിൽ ഇറങ്ങിയും ഉറങ്ങിയും രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ജനസമ്മിതിയുള്ള മിടുക്കരായ ഒട്ടനവധി കോൺഗ്രസ്സ് പ്രവർത്തകർ ഉള്ളപ്പോൾ ഉമയെ കെട്ടിപ്പൊക്കി സ്ഥാനാർത്ഥിയാക്കിയത് വലിയ കഷ്ടം തന്നെ, ഗതികേട് തന്നെ, പരിതാപകരം തന്നെ.

എനിക്ക് തൃക്കാക്കരയല്ല വോട്ട്. ആയിരുന്നുവെങ്കിൽ തന്നെ കോൺഗ്രസ് വോട്ടറും അനുഭാവിയുമായ ഞാൻ ഒരിക്കലും ഉമയ്ക്ക് വോട്ട് ചെയ്യില്ല. ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി എന്താണ് ആ സ്ത്രീയുടെ യോഗ്യത, പ്രവൃത്തിപരിചയം?

Actually I shouldn’t be surprised. I am only alarmed, disappointed. By the choice of the candidate that UDF has launched this time.

രാജീവ് ഗാന്ധിയുടെ മരണശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ തലപ്പത്തേക്ക് സോണിയാ ഗാന്ധിയെ കെട്ടിയെടുത്തപ്പോൾ രാജീവ് ഗാന്ധിയുടെ കൂടെ കഴിഞ്ഞതും കൂടെ കിടന്നതും മൂപ്പർക്ക് മക്കളെ പെറ്റുണ്ടാക്കി കൊടുത്തതും അല്ലാതെ, എന്തായിരുന്നു സോണിയയുടെ യോഗ്യത, പ്രവൃത്തിപരിചയം? അത്തരത്തിലുള്ള ഒരു പാർട്ടിക്ക് സിംഹഭാഗം പങ്കുള്ള UDF അവരുടെ സ്ഥാനാർത്ഥിയായി ഉമയെ കണ്ടെത്തിയതിൽ എനിക്കെന്നല്ല ആർക്കും തന്നെ അത്ഭുതം തോന്നേണ്ടതില്ല.

അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുൻപെങ്കിലും ജനങ്ങളുടെ വിശ്വാസം തിരിച്ചു പിടിക്കണമെന്ന് UDF ന് ആഗ്രഹമില്ലെന്നോ? മക്കൾ രാഷ്ട്രീയവും കൂട്ടുകുടുംബസ്ഥാനാർത്ഥി പിന്തുടർച്ചാവകാശവുമൊക്കെ വെച്ചവസാനിപ്പിക്കാൻ തയ്യാറാവില്ലെന്നോ UDF? മൂന്ന് പതിറ്റാണ്ടിലധികം തോമസിന്റെ ഭാര്യാപദവി വഹിച്ചതിൽ, അലങ്കരിച്ചതിൽ കൂടുതൽ എന്ത് രാഷ്ട്രീയയോഗ്യതയും രാഷ്ട്രീയപ്രവൃത്തിപരിചയവുമാണ് ഉമയ്ക്ക് ഉള്ളത് ?
അല്പമെങ്കിലും രാഷ്ട്രീയബോധവും വകതിരിവും ഉണ്ടെങ്കിൽ തൃക്കാക്കരയിലെ കോൺഗ്രസ്സ് വോട്ടർമാർ ചിന്തിക്കട്ടെ, ഒരുത്തന് പകരമോ തുല്യമോ ആവുമോ, ആവാൻ സാധിക്കുമോ അവന്റെ പൊണ്ടാട്ടിക്ക് ന്ന്.

I repeat, എനിക്ക് തൃക്കാക്കരയല്ല വോട്ട് . ആയിരുന്നുവെങ്കിൽ തന്നെ കോൺഗ്രസ് വോട്ടറും അനുഭാവിയുമായ ഞാൻ ഒരിക്കലും ഉമയ്ക്ക് വോട്ട് ചെയ്യില്ല. അതികലശലയായി തന്നെ ഞാൻ ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു ഉമ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെടണമെന്ന്.
ഫീലിംഗ് : എന്താടോ ഐക്യജനാധിപത്യ മുന്നണി നിങ്ങ നന്നാവാത്തേ? ന്റ പൊന്നു ഐക്യജനാധിപത്യ മുന്നണി നിങ്ങളൊക്കെ ഏത് യുഗത്തിലാണ് ജീവിക്കുന്നത്.?

എന്ന് വ്യസനപൂർവ്വം ;
ഒരു അസംബ്ലി തിരഞ്ഞെടുപ്പിൽ
മൽസരിക്കാൻ വേണ്ടുന്ന യാതൊരു
യോഗ്യതയും രാഷ്ട്രീയപരിചയവുമില്ലാത്ത,
ഒരു ഭർത്താവ് പോലുമില്ലാത്ത,
വെറുമൊരു കൊങ്ങി വോട്ടർ;
സംഗീതാ ലക്ഷ്മണ

shortlink

Related Articles

Post Your Comments

Related Articles


Back to top button