Latest NewsNewsIndiaBusiness

ഫോൺപേ: പുതുതായി വരുന്ന മാറ്റങ്ങൾ ഇങ്ങനെ

നിലവിലുള്ള 2,600 ജീവനക്കാരിൽ നിന്നും 5,400 എന്ന നിലയിലേക്ക് ജീവനക്കാരുടെ എണ്ണം ഉയർത്തും

ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ഡിജിറ്റൽ പെയ്മെന്റ് പ്ലാറ്റ്ഫോമാണ് ഫോൺപേ. പണമിടപാട് രംഗത്ത് നിരവധി സേവനങ്ങൾ ഫോൺപേ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഫോൺപേ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. 2022 അവസാനത്തോടെ രാജ്യത്തുടനീളം ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ആണ് ഫോൺ പേ ലക്ഷ്യമിടുന്നത്. നിലവിലുള്ള 2,600 ജീവനക്കാരിൽ നിന്നും 5,400 എന്ന നിലയിലേക്ക് ജീവനക്കാരുടെ എണ്ണം ഉയർത്തും.

2,800 ഓളം പുതിയ അവസരങ്ങളാണ് ഫോൺപേ ഒരുക്കുന്നത്. ബംഗളൂരു, പൂനെ, മുംബൈ, ദില്ലി തുടങ്ങിയ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പല പോസ്റ്റുകളിൽ നിയമനം നടത്തും. എൻജിനീയറിങ്, മാർക്കറ്റിംഗ്, അനലിറ്റിക്സ്, ബിസിനസ് ഡെവലപ്മെൻറ് എന്നീ വിഭാഗങ്ങളിൽ ആയിരിക്കും നിയമനങ്ങൾ.

Also Read: ക്രിപ്റ്റോയിൽ ഇടപാടുകൾ നടത്താൻ ഒരുങ്ങി ഗുച്ചി

രാജ്യത്തെ മുൻനിര ഡിജിറ്റൽ പെയ്മെൻറ് പ്ലാറ്റ്ഫോമായ ഫോൺപേ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നത് വഴി കമ്പനിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button