കൊച്ചി: തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന് മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫ് തന്റെ സ്വന്തം ആളാണെന്നും നേരില്‍ കണ്ടപ്പോള്‍ ജോ ജോസഫ് കെട്ടിപ്പിടിച്ച് ഉമ്മ തന്നിരുന്നുവെന്നും പിസി ജോർജ് പറഞ്ഞു. ജോ ജോസഫിന്റെ കുടുംബം മുഴുവന്‍ കേരള കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോണ്‍ഗ്രസിന്റെ വേണ്ടപ്പെട്ടയാളാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
‘ഹിന്ദു മഹാസമ്മേളനത്തില്‍ സംസാരിച്ചത് സ്ഥാനാര്‍ത്ഥിയാകാനല്ല. കേരളത്തിലെത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെ ഇന്ന് നേരില്‍ കാണും. തൃക്കാക്കരയില്‍ ഇരു മുന്നണികളും വര്‍ഗീയ കാര്‍ഡിറക്കിയാണ് മത്സരിക്കുന്നത്. ബി.ജെ.പി നിര്‍ണായക ശക്തിയാകില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: സുകുമാരൻ നായർ തനിക്ക് പിതൃതുല്യൻ : എൻഎസ്എസ് ആസ്ഥാനത്ത് അനുഗ്രഹം വാങ്ങാനെത്തി ഉമ തോമസ്
അതേസമയം, തൃക്കാക്കരയില്‍ എൽഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സ്ഥാനാര്‍ഥി സഭയുടേതല്ലെന്നും ജനങ്ങളുടേതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സഭ സ്ഥാനാര്‍ഥിയെ നിര്‍ത്താറില്ലെന്നും കാനം രാജേന്ദ്രന് തിരുവനന്തപുരത്ത് പറഞ്ഞു.
Post Your Comments