KeralaLatest News

ആക്രിക്കടയുടെ മറവിൽ മാരക മയക്കുമരുന്ന് വിൽപ്പന: കണ്ടെത്തിയത് എംഡിഎംഎയും, കഞ്ചാവും, എയർ പിസ്റ്റളും

ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി അജ്‌നാസിൻറെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട

കൊച്ചി: കുട്ടമശേരിയിലെ ആക്രിക്കടയിൽ പോലീസ് നടത്തിയ പരിശോധനയിൽ 14 ഗ്രാം എം.ഡി.എം.എ, 400 ഗ്രാം കഞ്ചാവ്, എയർ പിസ്റ്റൾ, മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന മൂന്ന് ഡിജിറ്റൽ ത്രാസ്, പൊതിയാനുളള പേപ്പറുകൾ എന്നിവ കണ്ടെടുത്തു. ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി അജ്‌നാസിൻറെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട.

കഴിഞ്ഞ ദിവസം ഇയാളേയും, ചൊവ്വര തെറ്റാലി പത്തായപ്പുരയ്ക്കൽ വീട്ടിൽ സുഫിയാൻ, കാഞ്ഞിരക്കാട് തരകു പീടികയിൽ അജ്മൽ അലി എന്നിവരെ,  11.200 ഗ്രാം എംഡിഎംഎ, 8.6 കിലോഗ്രാം കഞ്ചാവ് എന്നിവയുമായി മാറമ്പിള്ളി പാലത്തിന് സമീപത്തു നിന്നും കാലടി പോലീസ് പിടികൂടിയിരുന്നു.

കാറിൽ കടത്തുമ്പോഴാണ് പിടികൂടിയത്. തുടർന്ന്, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻറെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്, ആക്രിക്കടയിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്. ആക്രിക്കടയുടെ മറവിൽ ലഹരിമരുന്നു വിൽപ്പനയാണ് നടത്തിയിരുന്നത്. യുവാക്കൾക്കായിരുന്നു ലഹരിമരുന്നുകൾ വിറ്റിരുന്നത്.

പെരുമ്പാവൂർ എഎസ്പി അനുജ് പലിവാൽ, ഐപിഎസ് ട്രെയ്‌നി അരുൺ, കെ പവിത്രൻ, കോട്ടപ്പടി എസ്എച്ച്ഒ എം.ശ്രീകുമാർ, കാലടി എസ്ഐ ടി.ബി. വിപിൻ, ജയിംസ്, സിപിഒ രൺജിത്ത് തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ കസ്റ്റഡിയിൽ വാങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button