KeralaLatest NewsNews

തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തൃശ്ശൂർ: നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നാലു ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തത്.

ഇന്നു രാവിലെ ആറ് മണിയോടെയാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽ പരിശോധന ആരംഭിച്ചത്. ഈ പരിശോധനയിലാണ് അയ്യന്തോൾ റാന്തൽ റസ്റ്റോറന്റ്, ഒളരി നിയ റീജൻസി, കുരിയച്ചിറ ഗ്രീൻ ലീഫ്, കണിമംഗലം ദാസ് റിജൻസി എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയത്.

പഴകിയ പഴകിയ ബീഫ് ഫ്രൈ, മീൻ കറി, ചിക്കൻ ഫ്രൈ, കുബ്ബൂസ് എന്നിവ ഉൾപ്പെടെ പഴകിയ നിരവധി ഭക്ഷണപദാർത്ഥങ്ങളാണ് പിടിച്ചെടുത്തത്. ഹോട്ടലുകളുടെ പേര് എഴുതി തൃശൂർ കോർപ്പറേഷനു മുന്നിൽ പ്രദർശിപ്പിച്ചു. പരിശോധനക്ക് സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരായ മുഹമ്മദ് ഇക്ബാൽ, ജഗന്നാഥ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജ, റസിയ എന്നിവർ നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button