Latest NewsKeralaNews

ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിയ്ക്കുന്നവർ സൂക്ഷിക്കുക: തിരുവനന്തപുരത്തെ തക്കാരം, അല്‍സാജ് ഹോട്ടലുകള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഭക്ഷ്യ വിഷ ബാധ റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിയ്ക്കുന്നവർ സൂക്ഷിക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്ത്. തിരുവനന്തപുരത്തെ തക്കാരം, അല്‍സാജ് ഹോട്ടലുകള്‍ക്കടക്കം നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

Also Read:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കൂട്ടബലാത്സം​ഗം ചെയ്‌തെന്ന പരാതി : യുവാക്കള്‍ അറസ്റ്റില്‍

പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തതോടെയാണ് ഹോട്ടലുകൾക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ അല്‍സാജ് ഹോട്ടലിന് നോട്ടീസ് നൽകുകയും, കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന തക്കാരം ഹോട്ടലില്‍ നിന്ന് പഴകിയതും ഉപയോഗ ശൂന്യവുമായ 12 കിലോ കോഴി ഇറച്ചിയും ആറ് കിലോ ഇറച്ചിയും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തെ പല ഹോട്ടലുകളിലും സമാനമായ പല പ്രശ്നങ്ങളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ചത്ത പാമ്പിന്റെ തൊലി കണ്ടെത്തിയത് മുതൽ പഴകിയ ഇറച്ചി പിടിച്ചെടുത്തത് വരെ അതിൽ ഉൾപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button